Trending Now

കാണാതായ വ്യോമസേന വിമാനത്തിലെ മലയാളി പൈലറ്റിന്‍റെ മൃതദേഹം കണ്ടെത്തി

Spread the love

ചൈന അതിർത്തിയിൽ കാണാതായ സുഖോയ്-30 വ്യോമസേന വിമാനത്തിലെ പൈലറ്റുമാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. അരുണാചൽ അതിർത്തിയിലെ വനപ്രദേശത്തുനിന്നുമാണ് മലയാളി പൈലറ്റ് ലെഫ്റ്റനന്‍റ് അച്ചുദേവ്, ദിവേശ് പങ്കജ് എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കോഴിക്കോട് പന്തീരങ്കാവ് പന്നിയൂർക്കളം സ്വദേശിയാണ് അച്ചുദേവ്.

മേയ് 23-നാണ് ആസാം-അരുണാചൽപ്രദേശ് അതിർത്തിയിൽ രണ്ടു പൈലറ്റുമാരുമായി വിമാനം കാണാതായത്. രണ്ടു ദിവസത്തിന് ശേഷം വിമാനത്തിന്‍റെ അവശിഷ്ടങ്ങളും ബ്ലാക്ബോക്സും കണ്ടെത്തിയെങ്കിലും പൈലറ്റുമാരെക്കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല.

പരിശീലന പറക്കലിനിടെയാണ് വിമാനം റഡാറിൽ നിന്നും അപ്രത്യക്ഷമായത്. തേസ്പൂർ വിമാനത്താവളത്തിൽ നിന്നും 60 കിലോമീറ്റർ അകലെ ബിശ്വനാഥ് ജില്ലയിൽ നിന്നാണ് വിമാനം അപ്രത്യക്ഷമായത്. ചൈന അതിർത്തിയോട് ചേർന്ന ചെങ്കുത്തായ മലഞ്ചരുവിൽ വിമാനം തകർന്നു വീണുവെന്നാണ് സൈന്യത്തിന്‍റെ നിഗമനം. ഇവിടെ നിന്നായിരുന്നു വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ ലഭിച്ചത

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!