കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രമാടം ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് ദിവസ വേതന അടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഒരു ഒഴിവാണുള്ളത്. പ്രായം 2021 ജനുവരി ഒന്നിന് 18നും 30മധ്യേ.
പട്ടിക ജാതി/വര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവ് ലഭിക്കും. യോഗ്യത കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും, ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡി.സി.എ/പി.ജി.ഡി.സി.എ അല്ലെങ്കില്‍ സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഷ്യല്‍ പ്രാക്ടീസ്/ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ എട്ട്.