Trending Now

സി പി ഐ (എം )കോന്നി ലോക്കല്‍ സെക്രട്ടറിയായി പി ആർ സുധാകുമാറിനെ തെരഞ്ഞെടുത്തു

സി പി ഐ (എം )കോന്നി ലോക്കല്‍ സെക്രട്ടറിയായി പി ആർ സുധാകുമാറിനെ തെരഞ്ഞെടുത്തു

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ചിറ്റൂർ കടവ് പാലത്തിൻ്റെ പണി പൂർത്തീകരിക്കണമെന്ന് സി പി ഐ എം കോന്നി ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ അവശ്യപ്പെട്ടു.സംസ്ഥാന കമ്മിറ്റി അംഗം ആർ ഉണ്ണികൃഷ്ണപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ശ്യാംലാൽ പതാക ഉയർത്തി. കെ ജി ഉദയകുമാർ, അഡ്വ.പേരൂർ സുനിൽ, വത്സല ആനന്ദൻ എന്നിവർ അംഗങ്ങളായ പ്രസിഡിയം സമ്മേളനം നിയന്ത്രിച്ചു.

ലോക്കൽ സെക്രട്ടറി പി ആർ സുധാകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ജെ അജയകുമാർ, ജില്ലാ കമ്മിറ്റി അംഗം അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ, ഏരിയ കമ്മിറ്റി അംഗങ്ങളായ മലയാലപ്പുഴ മോഹനൻ, പി എസ് കൃഷ്ണകുമാർ ,എം എസ് ഗോപിനാഥൻ, തുളസി മണിയമ്മ, ടി രാജേഷ് കുമാർ എന്നിവർ അഭിവാദ്യം ചെയ്തു.

സംഘാടക സമിതി ചെയർമാൻ ആർ ശ്രീഹരി സ്വാഗതവും രാമചന്ദ്രൻ നന്ദിയും പറഞ്ഞു.പി ആർ സുധാകുമാർ സെക്രട്ടറിയായി 15 അംഗ കമ്മിറ്റിയെ സമ്മേളനം  തെരെഞ്ഞെടുത്തു.

error: Content is protected !!