കോന്നി മെഡിക്കല്‍ കോളേജിലേക്ക് പ്രൈവറ്റ് ബസുകളും പെര്‍മിറ്റ് നേടി

കോന്നി മെഡിക്കല്‍ കോളേജിലേക്ക് പ്രൈവറ്റ് ബസുകളും പെര്‍മിറ്റ് നേടി

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കല്‍ കോളേജിലേക്ക് സര്‍വീസ് നടത്തുവാന്‍ പ്രൈവറ്റ് ബസുകളും പെര്‍മിറ്റ് നേടി . കോന്നി കെ എസ്സ് ആര്‍ ടി സിയില്‍ നിന്നും ഉള്ള ബസുകള്‍ ആയിരുന്നു തുടക്കം മുതല്‍ സര്‍വീസ് . എന്നാല്‍ രണ്ടു പ്രൈവറ്റ് ബസുകള്‍ക്ക് കൂടി പത്തനംതിട്ട ആര്‍ റ്റി ഓഫീസില്‍ നിന്നും പെര്‍മിറ്റ് കൊടുത്തു .

സ്വകാര്യ ബസുകള്‍ കൂടി കോന്നി മെഡിക്കല്‍ കോളേജിലേക്ക് സര്‍വീസ് നടത്തുന്നത് നല്ല കാര്യം ആണ് . കോന്നി മേഖലയിലെ മിക്ക റൂട്ടിലും പെര്‍മിറ്റ് നേടിയ സ്വകാര്യ ബസ്സും  മെഡിക്കല്‍ കോളേജ് റൂട്ട് പെര്‍മിറ്റും നേടി .

മെഡിക്കല്‍ കോളേജില്‍ സര്‍വീസ് നിര്‍ത്തരുത് . സമീപം ഉള്ള പഴയ റോഡ് ഉണ്ട് .അതിലൂടെ തിരികെ പോകണം .അവിടെ ആണ് ജനം അധിവസിക്കുന്നത് .അവര്‍ക്ക് കൂടി പ്രയോജനം ഉണ്ടാകണം . മെഡിക്കല്‍ കോളേജില്‍ എത്തിയ എല്ലാ ബസ്സും മെഡിക്കല്‍ കോളേജ് ചുറ്റി പഴയ റോഡിലൂടെ സര്‍വീസ് നടത്തണം .ജനത്തിന് ഉപകാരം അതാണ് .

സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് “വേഗത്തില്‍” നല്‍കിയ അധികാരികള്‍ക്ക് നന്ദി . കോന്നി മേഖലയില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് വേഗത്തില്‍ നല്‍കിയ “ചടുല” നീക്കത്തെ അഭിനന്ദിക്കുന്നു . അട്ടച്ചാക്കല്‍ ചെങ്ങറ വഴി മെഡിക്കല്‍ കോളേജിലേക്ക് ഒരു പെര്‍മിറ്റ് കൊടുക്കണം .ജനം അതും ആഗ്രഹിക്കുന്നു .

ജനത്തിന് ഉപകാരമുള്ള നല്ല പ്രവര്‍ത്തികള്‍ ആര് ചെയ്താലും നന്ദി .കോന്നി വഴി അട്ടച്ചാക്കല്‍ കിഴക്ക് പുറം  വഴി മെഡിക്കല്‍ കോളേജിലേക്കും ബസ്സ് സര്‍വീസ് വേണം എന്നു സാമൂഹിക പ്രവര്‍ത്തകന്‍ രാജേഷ് പേരങ്ങാട്ട് ആവശ്യം ഉന്നയിച്ച് കൊണ്ട് അധികാരികള്‍ക്ക് നിവേദനം നല്‍കിയിരുന്നു. പുതിയതായി ഉള്ള പ്രൈവറ്റ് ബസ്സ് ഇതുവഴിയാണ് സര്‍വീസ് നടത്തുന്നത് . കിഴക്ക് പുറത്ത് ജനം ഈ ബസ്സിനു സ്വീകരണം നല്‍കി . ഘട്ടം ഘട്ടമായി പ്രൈവറ്റ് ബസുകള്‍ ഈ റൂട്ടില്‍ ആധിപത്യം സ്ഥാപിക്കും . കെ എസ് ആര്‍ ടി സി ഈ റൂട്ടില്‍ നഷ്ടകണക്ക് നിരത്തി പഴിചാരുന്ന കാലം വിദൂരമല്ല .

error: Content is protected !!