കനത്ത മഴ ബംഗളൂരു നിവാസികളെ ബുദ്ധിമുട്ടിക്കുന്നത് വെള്ളപ്പൊക്ക ഭീഷണിയിലല്ല. മറിച്ച് വർതൂർ തടാകത്തിലെ രാസപദാർഥം പതഞ്ഞു പൊങ്ങുന്നതാണ് ഭീഷണി. ശനിയാഴ്ചയും ഞായറാഴ്ചയും പതഞ്ഞുപൊങ്ങിയ രാസപദാർഥം ശക്തമായ കാറ്റിനൊപ്പം വൈറ്റ്ഫീൽഡ് മെയിൻ റോഡിലും മറ്റിടങ്ങളിലുമായി വ്യാപിച്ചതു ജനജീവിതം ബുദ്ധിമുട്ടിലാക്കി.
ദിവസവും തടാകത്തിലേക്ക് ഒഴുകിയെത്തുന്ന മാലിന്യങ്ങളാണ് നദിയിൽ രാസപദാർഥം ഉണ്ടാകാൻ കാരണമാകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.