എയർ ഇന്ത്യ വില്‍പനയ്ക്ക്

കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയെ നഷ്ടം സഹിച്ച് പ്രവർത്തിപ്പിക്കേണ്ടതില്ലെന്നു കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റലി. എയർ ഇന്ത്യയെ വിൽക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. 50,000 കോടി രൂപയാണ് നിലവിൽ എയർ ഇന്ത്യയുടെ നഷ്ടം. രാജ്യത്തെ വ്യോമഗതാഗതത്തിന്‍റെ 86 ശതമാനവും സ്വകാര്യ കന്പനികളാണ് നിർവഹിക്കുന്നത്. നൂറു ശതമാനവും സ്വകാര്യ കന്പനികൾ നിർവഹിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

വിമാനങ്ങൾക്കും മറ്റുമായി 20,000-25,000 കോടി രൂപയുടെ ആസ്തി എയർ ഇന്ത്യക്ക് ഉണ്ട്. ബാക്കി പണത്തിനു എന്ത് ചെയ്യുമെന്നും അതുകൊണ്ട് വ്യോമയാന മന്ത്രാലയം എല്ലാ സാധ്യതകളും പരിശോധിക്കണമെന്നും ജെയ്റ്റലി ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു