കോന്നി വാര്‍ത്ത ഡോട്ട് കോം : ഹാരിസണ്‍ കമ്പനി കൈവശം വെച്ചിരിക്കുന്ന കോന്നി കല്ലേലിയിലെ 2885 ഹെക്ടര്‍ സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റില്‍ പണിയെടുക്കുന്ന തൊഴിലാളികളെ കമ്പനി ദ്രോഹിക്കുന്നു .ആയിരത്തോളം തൊഴിലാളികള്‍ നേരത്തെ ഉണ്ടായിരുന്നു . കല്ലേലി എസ്റ്റേറ്റില്‍ 10 വര്‍ഷമായി ജോലി ചെയ്യുന്ന തൊഴിലാളികളില്‍ 199 പേര്‍ക്ക് മാത്രം ആണ് സ്ഥിര ജോലി ഉള്ളത് . അഹോരാത്രം പണിയെടുക്കുന്ന ബാക്കി തൊഴിലാളികളെ വര്‍ഷങ്ങളായി ഹാരിസണ്‍ കമ്പനി തഴഞ്ഞു . ഇവരെ സ്ഥിരപ്പെടുത്തണം എന്നാണ് ആവശ്യം .നിലവില്‍ താല്‍കാലികമായി ഉള്ള 49 തൊഴിലാളികളെയും സ്ഥിരപ്പെടുത്തണം എന്നാണ് ആവശ്യം .
എസ്റ്റേറ്റിൽ നിരവധി ഒഴിവുകൾ ഉണ്ടെങ്കിലും നിലവില്‍ ഉള്ള തൊഴിലാളികളുടെ കുടുംബത്തിലെ ആളുകളെ എടുക്കുന്നില്ല. മാസം തോറും ലക്ഷകണക്കിന് രൂപയുടെ വരുമാനം താല്‍കാലിക തൊഴിലാളികളുടെ അക്ഷീണ ഫലമായി കമ്പനി നേടുന്നു എങ്കിലും താല്‍ക്കാലി ക തൊഴിലാളികളുടെ ആനുകൂല്യ കാര്യത്തില്‍ കമ്പനി ഒഴിഞ്ഞു മാറുന്നു . ഇതില്‍ പ്രതിക്ഷേധിച്ച് കൊണ്ട് ഹാരിസണ്‍ കമ്പനി സംയുക്ത യൂണിയനുകളുടെ നേതൃത്വത്തിൽ എസ്റ്റേറ്റ് ഓഫീസ് പടിക്കൽ താൽക്കാലിക തൊഴിലാളികളും നേതാക്കളും സമരം ചെയ്യുന്നു.10വർഷക്കാലമായി ജോലി ചെയ്തു വരുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തണം എന്നാണ് പ്രധാന ആവശ്യം . കരാര്‍ നിലയില്‍ തൊഴിലാളികളെ എടുത്തു കൊണ്ട് വര്‍ഷങ്ങളായി ജോലി ചെയ്യുന്നവരെ തഴയുന്ന മനോഭാവം ആണ് ഹാരിസണ്‍ കമ്പനി കൈക്കൊണ്ടത് . അടുത്ത മാസം 5 വരെ ഓഫീസ് പടിക്കല്‍ ഉള്ള സമരം തുടരും .ചര്‍ച്ചകള്‍ വിജയിക്കാതെ വരുന്ന സാഹചര്യം ഉണ്ടായാല്‍ റിലേ സത്യഗ്രത്തിലേക്കുംതുടര്‍ന്നു പൂര്‍ണ്ണമായ പണി മുടക്കിലേക്ക് തൊഴിലാളികള്‍ കടക്കും .അതിനു ഇടകൊടുക്കാതെ സമരം രമ്യമായി പരിഹരിക്കാന്‍ ഹാരിസണ്‍ കമ്പനി അധികാരികള്‍ ശ്രമിക്കണം .
തൊഴിലാളി സമരം പൂര്‍ണ്ണമായും ഉണ്ടായാല്‍ പാട്ടക്കാലവധി കഴിഞ്ഞിട്ടും ഹാരിസണ്‍ കൈവശം വെച്ചിരിക്കുന്ന കല്ലേലിയിലെ റവന്യൂ ഭൂമി പിടിച്ചെടുത്ത് കുടില്‍ കെട്ടാന്‍ ഒരു സംഘം ഭൂരഹിതര്‍ തയാറായിട്ടുണ്ട് . ഏക്കര്‍ കണക്കിനു ഭൂമിയില്‍ ഹാരിസണ്‍ കൈതകൃഷിയ്ക്കു വേണ്ടി വിട്ടു നല്‍കി . മുറിച്ച് മാറ്റിയ റബര്‍ മരത്തിന് പകരമായി റബര്‍ തൈകള്‍ നട്ടു . ഈ ഭൂമി പൂര്‍ണ്ണമായും ഭൂരഹിതര്‍ക്കും ഹാരിസണ്‍ കമ്പനിയില്‍ നിലവില്‍ ഉള്ള കല്ലേലിയിലെ തൊഴിലാളികള്‍ക്കും പതിച്ചു നല്‍കണം എന്നാണ് ഭൂരഹിതരുടെ ആവശ്യം . കല്ലേലിയില്‍ ഏതാനും മാസത്തിനകം ഭൂരഹിതര്‍ പ്രവേശിച്ച് കുടില്‍ കെട്ടും എന്നു അറിയുന്നു .