Trending Now

സീതത്തോട്ടിലെ കക്കാട്ടാറിൽ കയാക്കിംഗിൻ്റെ ട്രയൽ റൺ ഇന്ന് ( 18/9/21) നടക്കും

കോന്നിവാർത്ത ഡോട്ട് കോം :
സീതത്തോട്ടിലെ കക്കാട്ടാറിൽ കയാക്കിംഗിൻ്റെ ട്രയൽ റൺ ഇന്ന് ( 18/9/21) നടത്തുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.

 

കോന്നി ടൂറിസം ഗ്രാമത്തിൻ്റെ ഭാഗമായാണ് സീതത്തോട്ടിൽ കയാക്കിംഗ് ആരംഭിക്കുന്നത്.
കൊച്ചാണ്ടിയിൽ നിന്ന് ആരംഭിച്ച് പവർഹൗസ് ജംഗ്ഷൻ വരെയായിരിക്കും ട്രയൽ റൺ നടത്തുക.

 

കുളു, മണാലി കേന്ദ്രങ്ങളിലെ കയാക്കിംഗ് വിദഗ്ദ്ധനായ നോമി പോളിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രയൽ റൺ നടത്തുന്നത്.

 

ഉച്ചയ്ക്ക് 1.30ന് നടത്തുന്ന ട്രയൽ റണ്ണിൽ ജില്ലാ കളക്ടറും, ജനപ്രതിനിധികളും പങ്കെടുക്കുമെന്നും എം.എൽ.എ പറഞ്ഞു.

error: Content is protected !!