Trending Now

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നഴ്സിംഗ് അസിസ്റ്റന്റ് /അറ്റന്‍ഡര്‍ നിയമനം

konnivartha.com : അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നഴ്സിംഗ് അസിസ്റ്റന്റ് /അറ്റന്‍ഡര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു.
ഏഴാം ക്ലാസ്  യോഗ്യതയുള്ള 50 വയസില്‍ താഴെ പ്രായമുള്ള പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷകള്‍ ബയോഡേറ്റ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, കോണ്‍ടാക്ട് മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ സഹിതം, [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ഈ മാസം 20 ന്  വൈകിട്ട് അഞ്ചിനകം മെയില്‍ ചെയ്യണം.
അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കില്ല. വൈകി ലഭിക്കുന്ന അപേക്ഷകളും പരിഗണിക്കില്ല. ഇന്റര്‍വ്യു തീയതി ഉദ്യോഗാര്‍ത്ഥികളെ പിന്നീട് ഫോണ്‍ മുഖേനയോ ഇ-മെയില്‍ മുഖേനയോ അറിയിക്കും. ഫോണ്‍ 04735 231900.
error: Content is protected !!