കോന്നി വാര്‍ത്ത ഡോട്ട് കോം : ഭാരതീയ ചികില്‍സാ വകുപ്പിന്റെയും സാമൂഹ്യനീതി വകുപ്പിന്റേയും ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ വൃദ്ധ ജനങ്ങള്‍ക്ക് വേണ്ടിയുളള ‘വയോഅമൃതം’ പദ്ധതിയിലേക്ക് ആയുര്‍വേദ മെഡിക്കല്‍ ഓഫീസറുടെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബി.എ.എം.എസ് യോഗ്യതയും ടി.സി മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവരും 50 വയസില്‍ താഴെ പ്രായമുളളവരും പത്തനംതിട്ട ജില്ലയില്‍ നിന്നുളളവരും ആയിരിക്കണം.
അപേക്ഷകര്‍ ബയോ ഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, കോണ്‍ടാക്റ്റ് മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി സഹിതം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ സെപ്റ്റംബര്‍ 10 വൈകിട്ട് 5 നം മെയില്‍ ചെയ്യണം. അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കില്ല. വൈകി ലഭിക്കുന്ന അപേക്ഷകളും പരിഗണിക്കില്ല.
ഇന്റര്‍വ്യൂ തീയതി ഉദ്യോഗാര്‍ത്ഥികളെ പിന്നീട് ഫോണ്‍ മുഖേനയോ, ഇ-മെയില്‍ മുഖേനയോ അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവര്‍ത്തന സമയത്ത് താഴെ പറയുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടാല്‍ അറിയാം: ഫോണ്‍: 0468 2324337.
വയോഅമൃതം പദ്ധതിയില്‍ അറ്റന്‍ഡര്‍ കരാര്‍ നിയമനം
ഭാരതീയ ചികില്‍സാവകുപ്പിന്റെയും സാമൂഹ്യനീതി വകുപ്പിന്റേയും ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ വൃദ്ധ ജനങ്ങള്‍ക്ക് വേണ്ടിയുളള ‘വയോഅമൃതം’ പദ്ധതിയിലെ ഒരു അറ്റന്‍ഡര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ ഏഴാം തരം വിദ്യാഭ്യാസ യോഗ്യതയും പൂര്‍ണ്ണ ആരോഗ്യമുളളവരും 36 വയസില്‍ താഴെ പ്രായമുളളവരും പത്തനംതിട്ട ജില്ലയില്‍ നിന്നുളളവരും ആയിരിക്കണം. അപേക്ഷകര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, കോണ്‍ടാക്റ്റ് മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി സഹിതം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ സെപ്റ്റംബര്‍ 10 വൈകിട്ട് 5 നകം മെയില്‍ ചെയ്യണം.
അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കില്ല. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. ഇന്റര്‍വ്യൂ തീയതി ഉദ്യോഗാര്‍ത്ഥികളെ പിന്നീട് ഫോണ്‍ മുഖേനയോ, ഇ-മെയില്‍ മുഖേനയോ അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവര്‍ത്തന സമയത്ത് താഴെ പറയുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടാല്‍ അറിയാം: ഫോണ്‍: 0468 2324337.