പത്തനംതിട്ട ജില്ലയിലെ പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ( സെപ്റ്റംബര്‍ 7 മുതല്‍ 13 വരെ)

പത്തനംതിട്ട ജില്ലയിലെ പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ( സെപ്റ്റംബര്‍ 7 മുതല്‍ 13 വരെ)

കോന്നി വാര്‍ത്ത ഡോട്ട് കോം : ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3, 4 ചിറ്റാര്‍ ടൗണ്‍ ഭാഗം പഴയ ബസ് സ്റ്റാന്റ് മുതല്‍ പഴയ ബിവറേജ് ഔട്ട് ലെറ്റ് വരെ, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4 (മുണ്ടപ്ലാവ് കോളനി), വാര്‍ഡ് 3 (കാഞ്ഞിരപ്പാറ ഭാഗം,അള്ളുങ്കല്‍ ഭാഗം), നിരണം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8 പൂര്‍ണ്ണമായും, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12, 5 വാര്‍ഡുകളിലെ ഐ.പി.സി പടി, പാറപൊട്ടാനി ഉന്നതനില്‍ ഭാഗങ്ങള്‍ എന്നീ പ്രദേശങ്ങളില്‍ സെപ്റ്റംബര്‍ 7 മുതല്‍ 13 വരെയാണ് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചിട്ടുള്ള മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ സെപ്റ്റംബര്‍ 13ന് അവസാനിക്കും.

error: Content is protected !!