Trending Now

അരുവാപ്പുലം ബാങ്കില്‍ കുടിശികയായ വായ്പകൾ തിരിച്ചടയ്ക്കാന്‍ അദാലത്ത് നടത്തും

അരുവാപ്പുലം ബാങ്കില്‍ കുടിശികയായ വായ്പകൾ തിരിച്ചടയ്ക്കാന്‍ അദാലത്ത് നടത്തും

കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിൽ നിന്നും വായ്പ എടുത്ത് കുടിശികയായ അംഗങ്ങൾക്ക് നവകേരളീയം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇളവുകളോടെ വായ്പാ കണക്ക് അവസാനിപ്പിക്കുന്നതിന് സെപ്തംബർ 30 വരെ സമയം അനുവദിക്കുന്നതിന് ബാങ്ക് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു.

2021 മാർച്ച് 31 വരെ പൂർണ്ണമായോ ഭാഗികമായോ കുടിശികയായ വായ്പകൾക്കാണ് ഇളവുകളും മറ്റാനുകൂല്യങ്ങളും നൽകുന്നത്. നവകേരളീയം കുടിശിക നിവാരണ പദ്ധതി പ്രകാരം നാല് ശാഖകളിലും വായ്പാ അദാലത്തുകൾ നടത്തുന്നതിനും തീരുമാനിച്ചു.

2021 സെപ്തംബർ 14 അരുവാപ്പുലം ശാഖ, ഐരവൺ 15, കൊക്കാത്തോട് 16, കോന്നി 17. രാവിലെ 11 മണിക്ക് അദാലത്ത് ആരംഭിക്കും.

ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. രഘുനാഥ് ഇടത്തിട്ട, ജോജു വർഗീസ്, വിജയവിൽസൺ, കെ.പി. നസ്സീർ, ബിജു. പി.വി, എം കെ . പ്രഭാകരൻ, മാത്യു വർഗീസ്, മോനിക്കുട്ടി ദാനിയേൽ, അനിത എസ് കുമാർ, ശ്യാമള.ടി, മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല എന്നിവർ സംസാരിച്ചു.