Trending Now

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് :പ്രതികൾക്ക് ജാമ്യം ഇല്ല

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് :പ്രതികൾക്ക് ജാമ്യം ഇല്ല

കോന്നി വാർത്ത ഡോട്ട് കോം :കോന്നി വകയാർ കേന്ദ്രമായുള്ള പോപ്പുലർ ഫിനാൻസ് ഗ്രൂപ്പിന്റെ നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ടു ഈ ഡി രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ പോപ്പുലർ ഉടമകളായ കോന്നി വകയാർ ഇണ്ടികാട്ടിൽ റോയി എന്ന തോമസ് ദാനിയൽ, മകളും കമ്പനി സി ഇ ഒയുമായ റിനു മറിയം എന്നിവർക്ക് ജാമ്യം ഇല്ല.

എറണാകുളം പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി ഇന്ന് അവസാനിക്കും.

ഗുരുതരമായ സാമ്പത്തിക വെട്ടിപ്പും ഡോളർ കടത്തും നിക്ഷേപക തട്ടിപ്പും പ്രതികൾ ചെയ്തിട്ടുണ്ട് എന്നാണ് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തൽ.നിക്ഷേപകർ അറിയാതെ കോടികണക്കിന് രൂപ വകമാറ്റുകയും ഈ പണത്തിൽ 1500 കോടി രൂപ എങ്കിലും ഡോളറാക്കി ദുബായ് വഴി ഇടനിലക്കാരിലൂടെ മറ്റൊരു വിദേശരാജ്യത്തേക്ക് കടത്തി എന്നാണ് ഇ ഡി നിഗമനം. രണ്ട് പ്രതികളെ ഇ ഡി വിശദമായി ചോദ്യം ചെയ്തിരുന്നു. പണം” ചെന്ന് ചേർന്ന ഇടം “പ്രതികൾ വെളിപ്പെടുത്തിയിട്ടില്ല എങ്കിലും ആസ്‌ട്രേലിയയിലെ പ്രതികളുടെ ബന്ധങ്ങൾ സംബന്ധിച്ച് ഉള്ള ഇടപാടുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.

ഒന്നാം പ്രതിയുടെ മാതാവ് ഇടക്കാല വിസയിൽ ബന്ധു താമസിക്കുന്ന മെൽബണിൽ ഉണ്ട്. വിസ പിന്നെയും പുതുക്കിയാണ് ഇവിടെ തങ്ങുന്നത്.

പോപ്പുലർ ഉടമയും ഭാര്യയും മൂന്ന് പെൺ മക്കളും സ്ഥാപനത്തിലെ കോടികൾ മുക്കിയ ശേഷം മെൽബണിലേക്ക് മുങ്ങുവാൻ ആയിരുന്നു പദ്ധതി. സ്ഥാപനം നിർത്തലാക്കി ഉടമകൾ മുങ്ങിയ വിവരം കോന്നി വാർത്തയിലൂടെ നിക്ഷേപകർ അറിയുകയും ആസ്ഥാനമായ വകയാറിൽ സംഘടിച്ചു.
പ്രതികൾ വിദേശ രാജ്യത്തേക്ക് മുങ്ങാതിരിക്കാൻ നിക്ഷേപകർ ഉണർന്ന് പ്രവർത്തിച്ചതിനാൽ 5 പ്രതികൾ പോലീസ് പിടിയിലായി. ഒരു പ്രതിയായ ഉടമയുടെ മാതാവ് മെൽബണിൽ ആണ്.
ഇവരെ ഉടൻ അറസ്റ്റ് ചെയ്യണം എന്ന് നിക്ഷേപകർ ആവശ്യം ഉന്നയിച്ചു.

വിവിധ ആവശ്യം ഉന്നയിച്ചു ഇന്ന് നിക്ഷേപകർ സെക്രട്ടറിയേറ്റ് മുന്നിലും ജില്ലാ കലക്ടറേറ്റ് മുന്നിലും സമരപരിപാടികൾ നടത്തും

error: Content is protected !!