കോന്നിയുടെ ആനക്കാര്യം…ഈ പ്രതാപകാലം ഇനി മടങ്ങി വരുമോ
കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് ലോക ഗജ ദിനം. കേരളത്തിൽ ആദ്യമായി ഗജ ദിനം ആരംഭിക്കുന്നത് കോന്നിയിലാണ്. കോന്നി ഡി.എഫ്.ഒ.ആയിരുന്ന പ്രദീപ് കുമാറിനോട് അന്നത്തെ ഫോറസ്റ്റര്‍ ചിറ്റാര്‍ ആനന്ദനാണ് ഇങ്ങനെ ഒരു പ്രധാന ദിനം ഉണ്ടെന്ന വിവരം ധരിപ്പിക്കുകയും കോന്നി റിപ്പബ്ലിക്കൻ സ്കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ച് നല്ല ഒരു ആഘോഷം നടത്തുകയുമുണ്ടായി.ശേഷം പല സ്ഥലങ്ങളിലും വർഷംതോറും ആഘോഷങ്ങൾ നടന്നുവരുന്നു . ആനകളെ വാരിക്കുഴിയില്‍ അകപ്പെടുത്തി താപ്പാനകളുടെ സഹായത്താല്‍ കോന്നി ആനകൂട്ടില്‍ എത്തിച്ച് നാട്ടാന ചട്ടം പഠിപ്പിച്ചുകൂപ്പിലെ തടി പിടിത്തത്തിന് ആണ് അന്ന് ആനകളെ ഉപയോഗിച്ച് വന്നത്
ചിത്രം : 1984ല്‍ തണ്ണിത്തോട് മുണ്ടവന്‍മൂഴിയിലെ വാരിക്കുഴിയില്‍ വീണ കാട്ടാനയെ താപ്പാനകളുടെ സഹായത്തോടെ കോന്നി ആനത്താവളത്തിലേക്ക് കൊണ്ടുവരുന്ന അപൂര്‍വ്വ ചിത്രം.
കടപ്പാട്….
ജോണ്‍സണ്‍ സ്റ്റുഡിയോ,കോന്നി