Trending Now

ഡി സി കെയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി സേവ് ഇന്ത്യ ദിനം സംഘടിപ്പിച്ചു

മോദിയും പിണറായും ഒരേ തൂവൽ പക്ഷികൾ : ജോൺസൺ വിളവിനാൽ

konnivartha.com : കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോഡിയും കേരളം ഭരിക്കുന്ന പിണറായി വിജയനും ജനത്തെ കൊള്ളയടിച്ച് കീശ വീർപ്പിക്കുന്ന നയസമീപനമാണ് സ്വീകരിക്കുന്നതെന്നും മാഹാത്മാഗാന്ധി ബ്രട്ടീഷ് ഭരണസംവിധാനത്തിനെതിരെ വിഭാവനം ചെയ്ത ക്വറ്റ് ഇന്ത്യാ സമരം പോലെ ഈ ഭരണാധികൾക്കെതിരെയും ജനം തിരിയുന്ന സമയം വിദൂരമല്ലന്നും യുഡിഫ് ആറൻമുള നിയോജക മണ്ഡലം കൺവീനർ ജോൺസൺ വിളവിനാൽ പറഞ്ഞു. ഡി സി കെ സംസ്ഥാന വ്യാപകമായി നടത്തിയ സേവ് ഇന്ത്യ ദിനം പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാപ്രസിഡന്‍റ് സുബിൻ തോമസ് അദ്ധ്യക്ഷത വഹിച്ചു .

 

ജില്ലാ സെക്രട്ടറി ബാബു വെമ്മേലി, ജില്ലാ വൈസ് പ്രസിഡന്‍റുമാരായ വെള്ളൂർ വിക്രമൻ ജോർജ് കണാരയിൽ, ഡിവൈസികെ ജില്ലാപ്രസിഡന്‍റ് കിരൺ സാം, ഡിഎംസികെ ജില്ലാ പ്രസിഡന്‍റ് മിനി ജേക്കബ് ജില്ലാ എക്സിക്യുട്ടിവ് അംഗം സുലൈമാൻ കോന്നി നിയോജക മണ്ഡലം പ്രസിഡന്‍റ് ജേക്കബ് മഠത്തിലേത്ത് ,തുമ്പമൺ മണ്ഡലം പ്രസിഡന്‍റ് പോൾ ചാക്കോ എന്നിവർ സംസാരിച്ചു

error: Content is protected !!