Trending Now

ജാഗ്രതാ നിര്‍ദേശം

ജാഗ്രതാ നിര്‍ദേശം

പമ്പാ ജലസേചന പദ്ധതിയുടെ മണിയാര്‍ ബാരേജിലെ ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി ഏതു സമയത്തും മണിയാര്‍ ബാരേജിന്റെ അഞ്ചു ഷട്ടറുകള്‍ ഉയര്‍ത്തേണ്ടതായി വന്നേക്കാം.
ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം കക്കാട്ടാറില്‍ ജലനിരപ്പ് ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും, പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാര്‍, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും, നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും മണിയാര്‍ ബാരേജിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയുടെ സാധ്യത ഉള്ളതിനാലും, ഡാമിലെക്കുള്ള നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തിലുമാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.

error: Content is protected !!