Trending Now

വീസ കാലാവധി കഴിഞ്ഞു യുഎസില്‍ തങ്ങിയത് 700,000 പേര്‍

ന്യുയോര്‍ക്ക്: വീസയുടെ കാലാവധി കഴിഞ്ഞിട്ടും മടങ്ങിപോകാതെ അമേരിക്കയില്‍ തങ്ങിയവരുടെ എണ്ണം 2016 ലെ കണക്കുകള്‍ അനുസരിച്ചു അര മില്യണിലധികം വരുമെന്ന് മെയ് 22 ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2016 ല്‍ 50 മില്യനോളം വിദേശിയരാണ് സന്ദര്‍ശനത്തിനോ മറ്റ് ജോലി ആവശ്യങ്ങള്‍ക്കോ അമേരിക്കയിലെത്തിയത്. ഇതില്‍ 1.47 ശതമാനം(739,478) പേര്‍ അനുവദിക്കപ്പെട്ട സമയം കഴിഞ്ഞിട്ടും മടങ്ങി പോകാത്തവരാണ്.

കാലാവധി പൂര്‍ത്തിയാക്കി അനധികൃതമായി അമേരിക്കയില്‍ തങ്ങുന്നവരുടെ എണ്ണം സിയാറ്റിലെ ജനസംഖ്യയേക്കാള്‍ കൂടുതലാണെന്നും ഇത് ഇമിഗ്രേഷന്‍ സിസ്റ്റത്തിലെ അപാകതകളാണ് ചൂണ്ടികാണിക്കുന്നതെന്നും ഡിഎച്ച്എസ്സ് സീനിയര്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. എന്നാല്‍ ട്രംപ് അധികാരമേറ്റെടുത്തതിനുശേഷം ജനുവരി 10 ലെ കണക്കുകള്‍ അനുസരിച്ച് ഇത്തരക്കാരുടെ എണ്ണം 544,676 ആയി കുറഞ്ഞിട്ടുണ്ട്.

രണ്ടാം വര്‍ഷം തുടര്‍ച്ചയായിട്ടാണ് ഡിഎച്ച്എസ് കണക്കുകള്‍ പരസ്യമായി പുറത്തുവിടുന്നത്.

ദേശീയ സുരക്ഷയെ സാരമായി ബാധിക്കുന്ന ഈ വിഷയത്തില്‍ ട്രംപ് ഗവണ്‍മെന്റ് ശക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ട്രംപിന്റെ നിലപാടുകളെ വിമര്‍ശിക്കുന്നവര്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ കണ്ണടയ്ക്കന്നവരാണെന്നാണ് ഗവണ്‍മെന്റ് പക്ഷം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു