കേരള സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പില്‍ എം.എ.സി.റ്റി ക്ലെയിം സംബന്ധിച്ച അന്വേഷണങ്ങള്‍ക്കും രേഖകള്‍ ശേഖരിക്കുന്നതിനുമുള്ള സ്വകാര്യ ഇന്‍വെസ്റ്റിഗേറ്റര്‍മാരെ നിശ്ചിത പേയ്‌മെന്റ് വ്യവസ്ഥയില്‍ ജില്ലാ അടിസ്ഥാനത്തില്‍ നിയമിക്കുവാന്‍ തീരുമാനിച്ചു.
ആയതിലേക്കുള്ള പാനല്‍ തയ്യാറാക്കുന്നതിനായി പ്രൈവറ്റ് ഇന്‍വെസ്റ്റിഗേറ്റര്‍മാരായി പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യമുള്ളവരും മുന്‍കാലങ്ങളില്‍ പ്രവര്‍ത്തിപരിചയമുള്ളവരും ബയോഡേറ്റയും എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തന മേഖല എന്നിവ കാണിച്ചുകൊണ്ടുള്ള അപേക്ഷ 15 ദിവസത്തിനകം വകുപ്പില്‍ ഹാജരാക്കേണ്ടതാണെന്ന് സംസ്ഥാന ഇന്‍ഷ്വറന്‍സ് ഡയറക്ടര്‍ അറിയിക്കുന്നു.
വിലാസം- ഇന്‍ഷ്വറന്‍സ് ഡയറക്ടര്‍, ട്രാന്‍സ് ടവേഴ്‌സ്, വഴുതക്കാട്, തിരുവനന്തപുരം – 695 014, ഫോണ്‍ – 0471-2330096, email – [email protected]