കൈപ്പട്ടൂര്‍ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ്  ഉദ്ഘാടനം ചെയ്തു

Spread the love

കോന്നി വാര്‍ത്ത ഡോട്ട് കോം : കണ്‍സ്യൂമര്‍ഫെഡിന്റെ പുതിയ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് തുറന്നു. കൈപ്പട്ടൂര്‍ പന്തളം റോഡില്‍ പരുമല കുരിശടിയ്ക്കു സമീപം മണ്ണില്‍ പടിഞ്ഞാറ്റേതില്‍ ബില്‍ഡിംഗില്‍ ആരംഭിച്ച സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു.

വളളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.മോഹനന്‍ നായര്‍ ആദ്യവില്‍പന നടത്തി. കണ്‍സ്യൂമര്‍ഫെഡ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ജി.അജയകുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗം എം.വി സുധാകരന്‍, കണ്‍സ്യൂമര്‍ഫെഡ് റീജിയണല്‍ മാനേജര്‍ ബിന്ദു.പി.നായര്‍, അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ ടി.എസ് അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts