Trending Now

തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 (പൂര്‍ണ്ണമായും) കണ്ടെയ്ന്‍മെന്റ് സോണ്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 (പൂര്‍ണ്ണമായും), കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8 (ഇലവമ്മൂട് ചാലപ്പറമ്പ് പ്രദേശം), പത്തനംതിട്ട മുനിസിപ്പാലിറ്റി വാര്‍ഡ് 19 (പൂര്‍ണ്ണമായും), ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4 (പരുത്തിപ്പാറ കുരിശുമുക്ക് മുതല്‍ ഐടിസി പടി റോഡ് വരെ), വാര്‍ഡ് 15 (ലക്ഷംവീട് കോളനിയും അയണിവിള പ്രദേശവും), കൊറ്റനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 (കുരിശുമുട്ടം അംഗനവാടി, അരണത്തടം, അംബേദ്കര്‍ കോളനി പ്രദേശം എന്നിവ) എന്നീ പ്രദേശങ്ങളില്‍ 27 മുതല്‍ ജൂലൈ 3 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഐ.എ.എസ് പ്രഖ്യാപിച്ചത്.
മേല്‍ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ ജൂലൈ 3ന് അവസാനിക്കും.