Trending Now

പത്തനംതിട്ട ജില്ലയില്‍ പാലിയേറ്റീവ് നഴ്സ് നിയമനം

Spread the love

 

konnivartha.com : ഭാരതീയ ചികിത്സാവകുപ്പും നാഷണല്‍ ആയുഷ് മിഷനുമായി ചേര്‍ന്ന് ജില്ലയില്‍ നടപ്പാക്കുന്ന ‘സ്നേഹധാര’ (ആയുര്‍വേദിക് പാലിയേറ്റീവ് കെയര്‍) പദ്ധതിയിലേക്ക് പാലിയേറ്റീവ് നഴ്സ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ പ്രതിമാസം 14,000 രൂപ നിരക്കില്‍ നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ സര്‍ക്കാര്‍ അംഗീകൃത ജി.എന്‍.എം+ ബി.സി.സി.പി.എന്‍ യോഗ്യതയുള്ളവരായിരിക്കണം. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ആയതിന്റെ പകര്‍പ്പും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം മേലെവെട്ടിപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഈ മാസം 29 ന് രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്ക് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ -0468 2324337.

error: Content is protected !!