ഡോ.എ.പി.ജെ.അബ്ദുൾ കലാമിന് നാസയുടെ അംഗീകാരം . ബഹിരാകാശത്ത് കണ്ടെത്തിയ പുതിയ ബാക്ടീരിയയ്ക്ക് കലാമിന്റെ പേര് നൽകിക്കൊണ്ട് നാസ ലോകപ്രശസ്ത ശാസ്ത്രഞ്ജനോടുള്ള ആദരവ് പ്രകടിപ്പിച്ചു.
ഭൂമിയിൽ ഇതേവരെ കണ്ടെത്തിയിട്ടില്ലാത്തതും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) കണ്ടെത്തിയതുമായ ബാക്ടീരിയയ്ക്ക് സോളിബാസിലസ് കലാമി എന്നാണ് പേര്നൽകിയിരിക്കുന്നത്. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടിയിലെ (ജെപിഎൽ) ശാസ്ത്രജ്ഞരാണ് കണ്ടെത്തലിന് പിന്നിൽ. ബയോടെക്നോളജി ഗവേഷണങ്ങൾക്ക് സഹായകമാകുന്നതാണ് പുതിയ ബാക്ടീരിയയുടെ കണ്ടുപിടിത്തം.
ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ സംവിധാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിന് മുന്പ് അബ്ദുൾ കലാം നാസയിൽ പരിശീലനം നേടിയ വ്യക്തിയാണ്.
………….
agni agnus
digital reporter
konnivartha.com