വിഴിഞ്ഞം പ്രൊജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ നിയമനം
konnivartha.com :വിഴിഞ്ഞം പ്രൊജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ നിലവിൽ ഒഴിവുള്ള തസ്തികകളിലേക്കു നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതമാണ് അപേക്ഷിക്കേണ്ടത്.
ക്ലാർക്ക് – രണ്ട്, ഓഫിസ് അസിസ്റ്റന്റ് – ഒന്ന് എന്നിങ്ങനെയാണു തസ്തികകൾ. ക്ലാർക്കിന് ഇംഗ്ലിഷ്, മലയാളം കംപ്യൂട്ടർ പരിജ്ഞാനവും പി.എസ്.സി നിശ്ചയിച്ചിട്ടുള്ള യോഗ്യതയും പ്രവൃത്തി പരിചയവുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. പി.എസ്.സി. നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവർക്ക് ഓഫിസ് അസിസ്റ്റന്റ് തസ്തികയിലും അപേക്ഷിക്കാം.
അപേക്ഷകൾ ജൂൺ 30നു മുൻപ് appln…@gmail.com എന്ന വിലാസത്തിൽ ലഭിക്കണം. ഓൺലൈൻ അഭിമുഖമായതിനാൽ ഉദ്യോഗാർഥിയുടെ സജീവമായ ഒരു ഇ-മെയിൽ ഐഡിയും മൊബൈൽ നമ്പരും അപേക്ഷയ്‌ക്കൊപ്പം നിർബന്ധമാണെന്ന് ഫിഷറീസ് വിഴിഞ്ഞം പ്രൊജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.