Trending Now

ഗ്രാഫിക് ഡിസൈനർ നിയമനം

Spread the love

 

ഗ്രാഫിക് ഡിസൈനർ നിയമനം

കോന്നി വാര്‍ത്ത ഡോട്ട് കോം : ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പരസ്യ (അച്ചടി) വിഭാഗത്തിൽ ഗ്രാഫിക് ഡിസൈനർമാരുടെ താത്കാലിക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ ബിരുദധാരികളും ഡി.ടി.പി.യിലും ഗ്രാഫിക് ഡിസൈനിങ്ങിലും പ്രാവീണ്യമുള്ളവരുമായിരിക്കണം.

ഇല്ലസ്‌ട്രേറ്റർ, ഇൻഡിസൈൻ എന്നിവയിൽ പ്രവൃത്തിപരിചയം അഭികാമ്യം. ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റയും പ്രവൃത്തിപരിചയ സാക്ഷ്യപത്രവും സഹിതമുള്ള അപേക്ഷ ജൂൺ 30നുമുമ്പ് [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം.

error: Content is protected !!