Trending Now

ഇലന്തൂര്‍ സര്‍ക്കാര്‍ കോളേജില്‍ 8 വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ഇലന്തൂര്‍ സര്‍ക്കാര്‍ കോളേജില്‍ 2021-22 വര്‍ഷത്തേക്കുള്ള അതിഥി അധ്യാപകരെ താത്കാലികമായി നിയമിക്കുന്നു. കെമിസ്ട്രി, ബോട്ടണി വിഷയങ്ങളിലേക്കുള്ള അഭിമുഖം ഈ മാസം 22 ന് രാവിലേയും സംസ്‌കൃതം, ഹിന്ദി വിഷയങ്ങളിലേക്കുള്ള അഭിമുഖം അന്നേ ദിവസം ഉച്ചയ്ക്ക് ശേഷവും സുവോളജി, കോമേഴ്‌സ് വിഷയങ്ങളിലേക്കുള്ള അഭിമുഖം ഈ മാസം 24 ന് രാവിലെയും മലയാളം, ഇംഗ്ലീഷ് വിഷയങ്ങളിലേക്കുള്ള അഭിമുഖം അന്നേ ദിവസം ഉച്ചയ്ക്ക് ശേഷവും നടത്തും.

കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അതിഥി അധ്യാപക പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കോളേജില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496979817 എന്ന നമ്പറില്‍ ബന്ധപ്പെടാം.

error: Content is protected !!