ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് ഒഴിവ്
കോന്നി വാര്‍ത്ത ഡോട്ട് കോം : മൈലപ്ര ഗ്രാമ പഞ്ചായത്തില്‍ ദിവസവേതനടിസ്ഥാനത്തില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് താല്‍കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത-ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ്. താല്‍പര്യമുള്ളവര്‍ യോഗ്യത, മുന്‍കാല പരിചയം, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ സംബന്ധിച്ച രേഖകള്‍, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഈ മാസം 23 ന് വൈകുന്നേരം അഞ്ചിനകം ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. അഭിമുഖം നടത്തുന്ന തീയതി പിന്നീട് അറിയിക്കും.