ഡി വൈ എസ് പിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ചു : മുന്നറിയിപ്പ്
കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളത്തില്‍ വ്യാപകമായി ഫേസ് ബുക്ക് സോഷ്യല്‍ മീഡിയായില്‍ വ്യക്തികളുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ച് സുഹൃത്തുക്കള്‍ക്ക് മെസ്സെജുകള്‍ അയച്ചുകൊണ്ടു പണം തട്ടാന്‍ ശ്രമം . ഇന്ന് ഇപ്പോള്‍ ചെങ്ങന്നൂര്‍ ഡി വൈ എസ് പി ഡോ ആര്‍ ജോസ്സിന്‍റെ ഫേസ് ബുക്ക് ആണ് വ്യാജമായി നിര്‍മ്മിച്ചത് . തന്‍റെ പേരില്‍ ആരോ വ്യാജമായി അക്കൗണ്ട് നിര്‍മ്മിച്ചതായി ഡി വൈ എസ് പി സോഷ്യല്‍ മീഡിയായിലൂടെ അറിയിപ്പ് നല്‍കി . കഴിഞ്ഞ ഏതാനും മാസമായി ലക്ഷകണക്കിന് ആളുകളുടെ വ്യാജ ഫേസ് ബൂക്ക് നിര്‍മ്മിച്ചിട്ടുണ്ട് .
ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് മെസ്സെജുകള്‍ ചെല്ലുന്നത് .അത്യാവശ്യമായി കുറച്ചു പണം ആവശ്യം ഉണ്ടെന്നുള്ള സന്ദേശമാണ് ലഭിക്കുന്നത് . സുഹൃത്തുക്കളോട് ധനസഹായാഭ്യർത്ഥന നടത്തിയാണ് പണം തട്ടാൻ ശ്രമിക്കുന്നത് . പോലീസില്‍ നിരവധി പരാതികള്‍ ഉണ്ടെങ്കിലും ആരാണ് വ്യാജമായി പ്രൊഫയില്‍ നിര്‍മ്മിക്കുന്നത് എന്നത് കണ്ടെത്താന്‍ ശാത്രീയമായി കഴിഞ്ഞിട്ടില്ല . എന്ററ്റൈമെന്റ് പ്ലാറ്റ്‌ഫോമുകളിലാണ് തട്ടിപ്പ് നടക്കുന്നത് .
ഫേസ് ബുക്ക് അക്കൗണ്ടുകള്‍ക്ക് പ്രത്യേകിച്ച് നിയന്ത്രണങ്ങള്‍ ഒന്നും ഏര്‍പ്പെടുത്തിയിട്ടില്ല .ഇത് മുതലെടുത്താണ് വ്യാജ അക്കൗണ്ടുകള്‍ സോഷ്യല്‍ മീഡിയില്‍ നിര്‍മ്മിക്കുന്നത് . അപ്‌ഡേഷനുകളോ പോസ്റ്റുകളോ ഒന്നും ഈ അക്കൗണ്ടിലില്ല എന്നുമാത്രമല്ല അക്കൗണ്ടിന്റെ യഥാര്‍ഥ ഉടമ ആരെന്നോ ഇതില്‍ അറിയാന്‍ മാര്‍ഗ്ഗങ്ങളില്ല. മാത്രമല്ല, ഫോളോവേഴ്‌സോ നാമമാത്രമായ ഫ്രണ്ട്‌സും ആയിരിക്കും ഈ അക്കൗണ്ടുകളില്‍ ഉള്ളത്. ഗുരുതരമായ പ്രശ്‌നങ്ങള്‍ ഒളിഞ്ഞു കിടക്കുന്ന ഇത്തരം അക്കൗണ്ടുകളില്‍ നിന്ന് വരുന്ന റിക്വസ്റ്റുകള്‍ സ്വീകരിക്കാതിരിക്കുക.