കൊക്കാത്തോട് കാഞ്ഞിരപ്പാറ ഐശ്വര്യ കോളനി റോഡ് അപകടത്തില്‍ : കോളനിവാസികളായ 40 കുടുംബം ദുരിതത്തില്‍
കോന്നി വാര്‍ത്ത ഡോട്ട് കോം :അരുവാപ്പുലം പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട കൊക്കാത്തോട് കാഞ്ഞിരപ്പാറയില്‍ ഐശ്വര്യാ സെറ്റില്‍മെന്‍റ് കോളനിയിലേക്ക് ഉള്ള റോഡിലേക്ക് മണ്ണ് ഇടിഞ്ഞു വീണു .കനത്ത മഴയത്ത് ബനിഷ് ഭവനത്തില്‍ കമലന്‍റെ പറമ്പിലെ മണ്ണ് ഇടിഞ്ഞാണ് കോളനിയിലേക്ക് ഉള്ള റോഡില്‍ വീണത് .
40 കുടുംബം അധിവസിക്കുന്ന കോളനിയിലേക്ക് ഉള്ള ഏക റോഡിലേക്ക് മണ്ണ് ഇടിഞ്ഞു വീണത്തിനാല്‍ കോളനി വാസികളുടെ കഠിന ശ്രമ ഫലമായി മണ്ണ് നീക്കം ചെയ്തു എങ്കിലും അടുത്ത മഴ ഉണ്ടായാല്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാകും .സൈഡ് കെട്ടുകള്‍ ഇല്ലാത്തതിനാല്‍ ഈ റോഡ് ഏത് സമയത്തും താഴെ കുഴിയിലേക്ക് ഒലിച്ച് പോകും .
പ്രദേശവാസികളുടെ ശ്രമത്താല്‍ ജെ സി ബി ഉപയോഗിച്ചാണ് റോഡിലെ മണ്ണും ചെളിയും നീക്കിയത് . കോളനിയിലേക്ക് ഉള്ള ഏക ആശ്രയമായ ഈ റോഡ് ഒലിച്ച് പോയാല്‍ കോളനിവാസികള്‍ ഒറ്റപ്പെടും . അടിയന്തിര ആവശ്യത്തിന് പോലും പുറത്തു പോകാന്‍ കഴിയാത്ത സ്ഥിതി ഉണ്ടാകും .
കോന്നി എം എല്‍ എ സ്ഥലം സന്ദര്‍ശിച്ചുകൊണ്ട് ഈ റോഡിന്‍റെ സംരക്ഷണത്തിന്ആവശ്യമായ തുകഅടിയന്തിരമായി അനുവദിക്കണം എന്നു കോളനിവാസികള്‍ ആവശ്യം ഉന്നയിച്ചു . വരും ദിവസങ്ങളില്‍ കനത്ത മഴയാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പ്രവചിച്ചിരിക്കുന്നത് .
കനത്ത മഴ പെയ്താല്‍ അത് താങ്ങാനുള്ള ശേഷി ഈ റോഡിന് ഇല്ല . അരുവാപ്പുലം പഞ്ചായത്ത് അധികാരികളും എം എല്‍ എ യും ചേര്‍ന്ന് കൊണ്ട് കോളനിയിലേക്ക് ഉള്ള റോഡ് സംരക്ഷിക്കണം എന്നാണ് ആവശ്യം