കോന്നി ഭാഗത്ത് രൂക്ഷ ഗന്ധം എന്നു പരാതി : ചിലര്‍ക്ക് തല ചുറ്റല്‍ അനുഭവപ്പെട്ടു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഭാഗത്ത് രണ്ടു ദിവസമായി രാത്രി കാലങ്ങളില്‍ രൂക്ഷ ഗന്ധം അനുഭവപ്പെടുന്നതായി പ്രദേശ വാസികള്‍ അറിയിച്ചു . നേരിയ തല ചുറ്റലും ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടും നേരിട്ടതായി പ്രദേശവാസികള്‍ പറഞ്ഞു . ഇളകൊള്ളൂര്‍ ,കോന്നി ആനക്കൂട് ഭാഗങ്ങളില്‍ പലര്‍ക്കും തലചുറ്റല്‍ ഉണ്ടായി . ഇളകൊള്ളൂര്‍ സ്കൂള്‍ ഭാഗത്ത് താമസിക്കുന്ന അലക്സ് കെ പോളിന് തല ചുറ്റലും ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടും ഉണ്ടായതായി അറിയിച്ചു . മറ്റ് ചിലര്‍ക്കും ഇതേ അനുഭവം ഉണ്ടായതായി പരക്കെ പറയുന്നു

രൂക്ഷ ഗന്ധം എവിടെ നിന്നുമാണ് എന്നത് സംബന്ധിച്ചു പ്രദേശവാസികള്‍ക്ക് അറിയില്ല . രണ്ടു ദിവസം മുന്നേ രാത്രി 1 മണിയ്ക്കും ഇന്നലെ രാതി 9 മണി കഴിഞ്ഞപ്പോള്‍ മുതല്‍ രൂക്ഷ ഗന്ധം ഉണ്ടായി . ഇന്ന് വെളുപ്പിനെയും ചിലര്‍ക്ക് ഇതേ അവസ്ഥ ഉണ്ടായി . അധികാരികള്‍ ഉടന്‍ ഇടപെടണം എന്നാണ് പ്രദേശ വാസികളുടെ ആവശ്യം .
ഫോണ്‍ : അലക്സ് കെ പോള്‍ : 94472 78153

error: Content is protected !!