നിസ്സഹായകര്‍ക്ക് സഹായവുമായി “സഹായത” : ഈ ബ്ലോക്ക് പഞ്ചായത്ത് അംഗം മാതൃക
ദേവിക രമേഷ് @കോന്നി വാര്‍ത്ത ഡോട്ട് കോം
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് മഹാമാരിയിൽ ദുരിതം അനുഭവിക്കുന്ന ഇലന്തൂർ, ചെന്നീർക്കര ഗ്രാമ പഞ്ചായത്തുകളിലെ തദ്ദേശ വാസികൾക്കു വേണ്ടി സഹായഹസ്തവുമായി ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തംഗവും കർഷക കോൺഗ്രസ് ആറൻമുള നിയോജക മണ്ഡലം പ്രസിഡന്റുമായ അജി അലക്സ് മന്നാസ്സിന്റെ നേതൃത്വത്തിൽ രൂപം നൽകിയ സഹായത എന്ന കർമ്മ സേന ജനകീയമാകുന്നു .
കോവിഡ് വ്യാപനമൂലം കണ്ടെയ്മെന്റെ സോണുകളിൽ കഴിഞ്ഞിരുന്ന 970 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റും കൊറോണബാധിച്ചിരിക്കുന്ന
85 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റും നൽകുവാൻ സഹായതക്ക് സാധിച്ചു
40പൾസ് ഓക്സി മീറ്ററുകൾ ആരോഗ്യ പ്രവർത്തകർ മുഖേന ചെന്നീർക്കര ഇലന്തൂർ ഗ്രാമപഞ്ചായത്തിലെ ആവശ്യമുള്ളതായ രോഗികൾക്ക് എത്തിച്ചു നൽകി.കോവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്ന രോഗികൾക്ക് അവരുടെ നിർദ്ദേശാനുസരണം ഉച്ചഭക്ഷണം(പൊതി) എത്തിച്ചു നൽകുന്നു.
ഹൃദയശസ്ത്രക്രിയക്ക് ശേഷവും, കൊറോണ മൂലവും, ജോലികൾ നഷ്ടപ്പെട്ടും. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾക്ക് മരുന്നുകളും ,ഡയാലിസിസ് ആവശ്യമുള്ളവർക്ക് അതിനുള്ള ക്രമീകരണങ്ങളും ചെയ്തു വരുന്നു .
സ്കൂൾ അധ്യാന വർഷം ആയി ബന്ധപ്പെട്ട ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സൗകര്യങ്ങൾ ഇല്ലാത്ത ഭവനങ്ങളിൽ ടിവി ,സ്മാര്‍ട്ട് ഫോണ്‍ എന്നിവ എത്തിച്ചു നൽകി.
ലോക്ക് ഡൗൺ കാരണം പ്രക്കാനത്തും ഇലന്തൂരിലുമുള്ള 130ഓളം ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് ലോകപരിസ്ഥിതി ദിനമായ ഇന്ന് അവരുടെ കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് എത്തിച്ചു നല്‍കുമെന്ന് അജി അലക്സ് മന്നാസ്സ് പറഞ്ഞു . കർമ്മനിരതരായ 25 സേവന സന്നദ്ധതയുള്ള പ്രവർത്തകരുടെ കൂട്ടായ പ്രവര്‍ത്തനം നാടിന് നന്മയാകുന്നു