Trending Now

പ്രാഥമിക വായ്പാ മേഖലയിൽ വായ്പാ തിരിച്ചടവ് പുനഃക്രമീകരിക്കണം- കെ.സി.ഇ.എഫ്

പ്രാഥമിക വായ്പാ മേഖലയിൽ വായ്പാ തിരിച്ചടവ് പുനഃക്രമീകരിക്കണം- കെ.സി.ഇ.എഫ്

 

കോന്നി വാര്‍ത്ത ഡോട്ട് കോം : : സംസ്ഥാനത്തെ കഴിഞ്ഞ രണ്ട് പ്രളയങ്ങൾ മൂലമുണ്ടായ നാശനഷ്ട ങ്ങൾമൂലവും, കോവിഡ്-19 മഹാമാരിയെ തുടർന്ന് വിവിധ മേഖലകളിൽ ഉണ്ടായ
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും വാണിജ്യബാങ്കുകളും സഹകരണ ബാങ്കുകളും വായ്പകൾക്ക് 2020 മാർച്ച് 01 മുതൽ ആഗസ്റ്റ് 30 വരെ മോറട്ടോറിയം നടപ്പിലാക്കിയിരുന്നു. സെപ്റ്റംബർ 1 മുതൽ 2021 മാർച്ച് 31 വരെ വായ്പാ കുടിശ്ശികക്ക് “നവകേരളീയം” കുടിശ്ശിക നിവാരണ പദ്ധതിയും നടപ്പിലാക്കി. എന്നാൽ കോവിഡ്-19 മഹാമാരി മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഏറിയ പങ്ക് അംഗങ്ങൾക്കും വായ്പാ കുടിശ്ശിക അടയ്ക്കുവാൻ കഴിഞ്ഞില്ല. ഇതുമൂലം സഹകരണ മേഖലയിലെ വായ്പാ കുടിശ്ശിക വർദ്ധിച്ചിരിക്കുകയാണ്.
ഈപ്രത്യേക സാഹചര്യം അതിജീവിക്കുന്നതിന് ആർ.ബി.ഐയുടെ നിർദ്ദേശ പ്രകാരം വണിജ്യ ബാങ്കുകളിൽ നടപ്പിലാക്കിയ വായ്പാ തിരിച്ചടവ് കാലാവധി പുനഃക്രമീകരണം പ്രാഥമിക വായ്പാ സഹകരണ സംഘങ്ങളിൽ കൂടി നടപ്പിലാക്കി വായ്പ് അടയ്ക്കുന്നവർക്ക് പരമാവധി ആനുകൂല്യം നൽകി വായ്പാ തിരിച്ചടവ് പുന:ക്രമീകരിക്കണം എന്ന് കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് ജോഷ്വാ മാത്യു
സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി എന്നിവര്‍ ആവശ്യപ്പെട്ടു

വായ്പാ തിരിച്ചടവിന് പ്രത്യേക ആശ്വാസ പദ്ധതികൾ പ്രഖ്യാപിച്ച് കാർഷിക, കാർഷിക-അനുബന്ധ, കാർഷികേതര വായ്പകൾ ആയി കുടിശിക വായ്പകൾ മാറ്റണം. പ്രാഥമിക വായ്പാമേഖലയിലെ വായാപാ കുടിശികയിലെ വർദ്ധനവ് മൂലം പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സംഘങ്ങളുടെ സുഗമമായ നടത്തിപ്പിനും അംഗങ്ങൾക്കും സഹകാരികൾക്കും ആശ്വാസകരമായ സാഹചര്യം ഉണ്ടാ കുന്നതിനും വായ്പാ കുടിശിക തിരിച്ചടവിന് പുന:ക്രമീകരണവും ആശ്വാസ നടപടികളും അടിയന്തിരമായി സ്വീകരിക്കണമെന്ന് കേരള മുഖ്യമന്ത്രിയോടും സഹകരണ വകുപ്പ് മന്ത്രിയോടും നിവേദനത്തിൽ കൂടി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.