Trending Now

15ാം നിയമസഭാ ആദ്യസമ്മേളനം തുടങ്ങി:എം എല്‍ എ മാരുടെ സത്യപ്രതിജ്ഞ തല്‍സമയം

Spread the love

 

 

 

15ാം നിയമസഭാ ആദ്യസമ്മേളനം തുടങ്ങി

15‐മത് നിയമസഭയുടെ പ്രഥമ സമ്മേളനത്തിന് എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെ ഇന്നു തുടക്കമായി.രാവിലെ ഒമ്പതിന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു.പ്രോടേം സ്പീക്കര്‍ പിടിഎ റഹീം ആണ്‌ എംഎൽഎമാർക്ക്‌ സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്.

ഇംഗ്ളീഷ് അക്ഷരമാലക്രമത്തിലാണ് നിയമസഭാ സെക്രട്ടറി അംഗങ്ങളെ പേരു വിളിച്ച് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കുന്നത്.ആദ്യം വള്ളിക്കുന്ന്‌ എംഎൽഎ പി അബ്‌ദുൾ ഹമീദാണ്‌ സത്യപ്രതിജ്ഞ ചെയ്തത്‌. വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പള്ളിയാണ്‌ അവസാനം സത്യപ്രതിജ്ഞയെടുക്കുക. സഭയിൽ 140 അംഗങ്ങളിൽ 53 പേർ പുതുമുഖങ്ങളാണ്‌.

സത്യപ്രതിജ്ഞക്ക് മുമ്പ് തെരഞ്ഞെടുക്കപ്പെട്ടതായി വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് എഎല്‍എമാര്‍ നിയമസഭാ സെക്രട്ടറിക്ക് കൈമാറി .ഒപ്പം, കക്ഷിനേതാക്കള്‍ തങ്ങളുടെ കക്ഷിയിലെ അംഗങ്ങളുടെ എണ്ണവും മറ്റുവിവരങ്ങളും സെക്രട്ടറിക്കു നല്‍കി . കൂറുമാറ്റ നിരോധനനിയമത്തിന്റെ പരിധിയില്‍ ഉള്ളതാണിത്. സത്യപ്രതിജ്ഞക്ക് ശേഷം സഭഇന്ന് പിരിയും.

 

error: Content is protected !!