Trending Now

നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു: മികച്ച പോളിങ്ങ് ശതമാനം

 

നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. മികച്ച പോളിങ്ങ് ശതമാനമാണ് രേഖപ്പെടുത്തുന്നത്. വോട്ടിങ്ങ് തുടങ്ങി നാല് മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും സംസ്ഥാനത്ത് പോളിങ് ശതമാനം 25 കടന്നു. വിവിധ ജില്ല തിരിച്ചുള്ള പോളിങ്ങ് ശതമാനം ചുവടെ-

തിരുവനന്തപുരം- 22.04 ശതമാനം
കൊല്ലം- 23.78 ശതമാനം
പത്തനംതിട്ട- 30.1 ശതമാനം
ആലപ്പുഴ- 25.07 ശതമാനം
കോട്ടയം- 23.07 ശതമാനം
ഇടുക്കി- 19.55 ശതമാനം
എറണാകുളം- 23.30 ശതമാനം
തൃശ്ശൂര്‍- 25.18 ശതമാനം
പാലക്കാട്- 17.46 ശതമാനം
മലപ്പുറം- 23.45 ശതമാനം
കോഴിക്കോട്- 25.20 ശതമാനം
വയനാട്- 24.82 ശതമാനം
കണ്ണൂര്‍- 25.69 ശതമാനം
കാസര്‍ഗോഡ്- 22.28 ശതമാനം

140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടര്‍മാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്. 40,771 പോളിംഗ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിട്ടുള്ളത്.

error: Content is protected !!