കോന്നി വാര്‍ത്ത ഡോട്ട് കോം : ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മുറിഞ്ഞകല്ലിൽ എട്ട് ഹെക്ടറിലധികം വരുന്ന സ്ഥലത്ത് കല്ലുവിള ഗ്രാനൈറ്റ്സ് എന്ന പേരിൽ ക്രഷർ യൂണിറ്റും രണ്ട് പാറമടകളും തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ വിജിൽ ഇന്ത്യ മൂവ്മെന്റ് ജില്ലാ കമ്മിറ്റി യോഗം അധികാരികളോടെ ആവശ്യപ്പെട്ടു. ഈ പ്രദേശം പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ്.
സർക്കാർ – സ്വകാര്യ സ്കൂളുകളും, കൂടംകുളം വൈദ്യുതി ലൈൻ, കനാൽ, ദേവാലയങ്ങൾ എല്ലാം ഇതിനരികിലാണ്. പാറമടക്കെതിരെ എന്ന പേരിൽ ചിലർ തട്ടികൂട്ടിയിട്ടുളള തട്ടിപ്പ് സംഘത്തെ ജനങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ കൺവീനർ സലിൽ വയലാത്തല അധ്യക്ഷത വഹിച്ചു.എസ്സ് .അഞ്ജിത, വി.സലീന, ബി.പ്രവീൺ, ബിനു. എസ്സ് , അർച്ചിത എന്നിവർ സംസാരിച്ചു.