കോന്നി പോപ്പുലര്‍ ഫിനാൻസ്തട്ടിപ്പ് കേസ് : സി ബി ഐ അന്വേഷണം മന്ദഗതിയില്‍

പോപ്പുലർ ഫിനാൻസ് ഡിപ്പോസിറ്റേഴ്സ് അസോസിയേഷൻ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും ഉപവാസവും സംഘടിപ്പിക്കും 

കോന്നി വാര്‍ത്ത ഡോട്ട് കോം : 2000 കോടിയിലേറെ രൂപയുടെ നിക്ഷേപക സാമ്പത്തിക തട്ടിപ്പ് നടത്തിയ കോന്നി വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ് കേസ്സ് സി ബി ഐ ഏറ്റെടുത്തു എങ്കിലും അന്വേഷണത്തില്‍ മെല്ലെ പോക്ക് . സി ബി ഐഭാഗത്ത് നിന്നും അന്വേഷണത്തില്‍ ഒച്ചിഴയും വേഗത മാത്രം . ഇതില്‍ പ്രതിക്ഷേധിച്ച് കൊണ്ട് പോപ്പുലർ ഫിനാൻസ് ഡിപ്പോസിറ്റേഴ്സ് അസോസിയേഷൻ നേതൃത്വത്തില്‍ മാർച്ച് 25 ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും ഉപവാസവും നടക്കുമെന്ന്  നിക്ഷേപക കൂട്ടായ്മ പ്രസിഡന്‍റ് സി എസ് നായർ”കോന്നി വാര്‍ത്ത ഡോട്ട് കോമിനോട് “പറഞ്ഞു .

 

കോമ്പിന്റന്റ് അതോറിറ്റി ഉത്തരവാദിത്വം ഏറ്റെടുത്ത് നടപ്പിലാക്കാത്തതിനാലും സി ബി ഐ അന്വേഷണം മന്ദഗതിയിൽ ഇഴഞ്ഞുനീങ്ങുന്നതിനെതിരെയും ഫോറൻസിക് ആഡിറ്റ് നടപ്പാക്കാത്തതിലും കണ്ടു കെട്ടിയ സ്ഥാപര ജംഗമവസ്തുക്കളും സ്വർണ്ണവുംപണവും മറ്റ് ബ്രാഞ്ച് ഡിപ്പോസിറ്റ് പണവും യഥാവിധി കോമ്പിന്റന്റ് അതോറിറ്റി കണ്ടുകെട്ടി ഇടക്കാലാശ്വാസമായി നിക്ഷേപകർക്ക്നല്‍കാത്തതിലും പ്രതിഷേധിച്ച് മാർച്ച് 25 ന് സംഘടനാ നേതൃത്വത്തിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ സെക്രട്ടറിയേറ്റ് പടിക്കല്‍ പ്രതിഷേധ ജാഥയും ധർണ്ണയും ഉപവാസവുംനടത്തും .

ഇടക്കാല ആശ്വാസമായി കണ്ടുകെട്ടുന്ന സ്വത്തുവകകളും പണവും നല്‍കി നിക്ഷേപകരെ ആത്മഹത്യയിൽ നിന്നും രക്ഷിക്കണം എന്നാണ് പ്രധാന ആവശ്യം .

ബഡ്സ് കോടതി കേരളവും കേരളത്തിന് പുറത്തുമുള്ളഎല്ലാ കേസുകളും ഒരു കോമ്പിന്റന്റ് അതോറിറ്റിയുടെ കീഴിലാക്കി കണ്ടുകെട്ടുന്ന സ്വത്തുവകകൾ നിക്ഷേപകരിൽ എത്തിക്കാൻ അക്ഷയ കേന്ദ്രങ്ങളിലൂടെ അപേക്ഷ സമർപ്പണം നടത്താൻ സംസ്ഥാന സര്‍ക്കാരും കോമ്പിന്റന്റ് അതോറിറ്റിയുംബഡ്സ് കോടതിയെ ഏർപ്പെടുത്തണം . പല ബഡ്സ് കോടതി എന്നത് ഒന്നോ രണ്ടോബഡ്സ് കോടതികളാക്കി ചുരുക്കി നിക്ഷേപകരെ സഹായിക്കണം എന്നാണ് ആവശ്യം .

കോന്നി വകയാര്‍ കേന്ദ്രമായുള്ള പോപ്പുലര്‍ ഫിനാന്‍സ് കേരളത്തിലും പുറത്തുമായി 285 ശാഖകള്‍ വഴി നിക്ഷേപകരെ ആകര്‍ഷിക്കുകയും നിക്ഷേപക തുക 21 കടലാസ് ഷെയര്‍ കമ്പനിയിലൂടെ തട്ടിച്ചു എന്നാണ് കേസ് . സ്ഥാപന ഉടമയും ഭാര്യയും മൂന്നു പെണ്‍മക്കളും പോലീസ് പിടിയിലായിരുന്നു . രണ്ടു പ്രതികള്‍ വിദേശത്താണ് . അതില്‍ ഒരാള്‍ ഉടമയുടെ മാതാവാണ് .
കോടികണക്കിന് രൂപ തട്ടുകയും ആ പണം ഉപയോഗിച്ച് കേരളത്തിലും പുറത്തും സ്ഥാവര ജംഗമ വസ്തുക്കള്‍ പ്രതികള്‍ വാങ്ങി കൂട്ടി . 15 വാഹനം പൊലീസ് പിടിച്ചെടുത്തു . വിദേശത്തേക്ക് കടക്കാന്‍ എത്തിയ ഉടമയുടെ പെണ്‍മക്കളായ രണ്ടു പ്രതികളെ എയര്‍പോര്‍ട്ടില്‍ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത് .

പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകരെ പറ്റിച്ച് മുങ്ങാന്‍ ഒരുങ്ങുന്ന വിവരം ആദ്യം സമൂഹത്തില്‍ എത്തിച്ചത് ” കോന്നി വാര്‍ത്ത ഡോട്ട് കോമാണ് ” കോടികളുടെ നിക്ഷേപവുമായി ഉടമകള്‍ മുങ്ങിയ വിവരവും കോന്നി വാര്‍ത്തയാണ് ആദ്യം നല്‍കിയത് . മുഖ്യധാരാ മാധ്യമങ്ങള്‍ മൂന്ന് വാരം വാര്‍ത്ത മുക്കിവെച്ചു എങ്കിലും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ നിരന്തരമായ വാര്‍ത്തകളെ തുടര്‍ന്നു അത്തരം മുഖ്യധാരാ മാധ്യമങ്ങള്‍ക്കും വാര്‍ത്ത മനസ്സില്ലാ മനസ്സോടെ പ്രസിദ്ധീകരിക്കേണ്ടി വന്നു . കോന്നി വാര്‍ത്തഡോട്ട് കോമും പത്തനംതിട്ട മീഡിയായും പോപ്പുലര്‍ ഫിനാന്‍സ് വാര്‍ത്തകള്‍ അതി പ്രാധാന്യത്തോടെ തന്നെ ഇപ്പൊഴും പ്രസിദ്ധീകരിച്ചു വരുന്നു .
നിക്ഷേപകര്‍ക്ക് ഒപ്പം നിന്ന മാധ്യമങ്ങള്‍ കോന്നി വാര്‍ത്തഡോട്ട് കോമും, പത്തനംതിട്ട മീഡിയായും മാത്രമാണ് എന്ന് പോപ്പുലർ ഫിനാൻസ് ഡിപ്പോസിറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികളും അംഗങ്ങളും അടിവരയിട്ട് പറയുന്നു .