ബാങ്കുകള്‍ നാല് ദിവസം അടഞ്ഞു

 

രാജ്യത്ത് ബാങ്കുകള്‍ ഇന്ന് മുതല്‍ നാല് ദിവസം അടഞ്ഞ് കിടക്കും. ഇന്നത്തെയും നാളെത്തെയും അവധിക്ക് പിന്നാലെ 15, 16 തിയതികളില്‍ നടക്കുന്ന പണിമുടക്കാണ് തുടര്‍ച്ചയായ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞ് കിടക്കാന്‍ കാരണമാകുക.

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജ്യത്തെ ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും മാര്‍ച്ച് 15,16 തീയതികളില്‍ പണിമുടക്കുന്നത്. ഒന്‍പത് ബാങ്ക് യൂണിയനുകളുടെ ദേശീയ ഐക്യവേദിയുടെ ആഹ്വാനം അനുസരിച്ച് പൊതുമേഖല സ്വകാര്യ വിദേശ ഗ്രാമീണ ബാങ്കുകളിലാണ് പണിമുടക്ക്.
നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടിക്ക് നിയമിച്ച ജീവനക്കാരുടെ നിയമന ഉത്തരവ് കൈപ്പറ്റുന്നതിനായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍/സ്‌കൂളുകള്‍/ബാങ്കുകള്‍ എന്നിവ (മാര്‍ച്ച് 13, 14) തുറന്നു പ്രവര്‍ത്തിക്കുമെന്ന് പത്തനംതിട്ട ജില്ലാ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.