Trending Now

വിജയസാധ്യത മുന്‍ നിര്‍ത്തിയുള്ള സ്ഥാനാര്‍ഥി നിര്‍ണ്ണയം ഉണ്ടാകും : കെ സുരേന്ദ്രന്‍

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് കൂടുതല്‍ ആളുകള്‍ കടന്നു വരുന്നുണ്ട് .വിജയ സാധ്യത മുന്‍ നിര്‍ത്തിയുള്ള സ്ഥാനാര്‍ഥി നിര്‍ണ്ണയം ഉണ്ടാകും എന്നും ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ കോന്നിയില്‍ പറഞ്ഞു .

യു ഡി എഫ് സ്ഥാനാര്‍ഥി പട്ടിക കാത്തിരിക്കുന്നു . അതിനു ശേഷമേ ബി ജെ പിയുടെ പട്ടിക ഉണ്ടാകൂ . അതാത് തലത്തിലെ പട്ടിക തയാറായിട്ടുണ്ട് .

 

കോന്നി വാര്‍ത്ത : ധനമന്ത്രി തോമസ് ഐസക്കിനും നിയമസഭാ സ്പീക്കർക്കും തിരഞ്ഞെടുപ്പിൽ സിപിഎം സീറ്റ് നിഷേധിച്ചത് സ്വർണ്ണക്കടത്തിലും ഡോളർക്കടത്തിലും ആരോപണ വിധേയരായതു കൊണ്ടാണോയെന്ന് സംശയമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.
മന്ത്രിമാർക്ക് സീറ്റ് ലഭിക്കാത്തതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണം. ഡോളർക്കടത്താണ് പ്രശ്നമെങ്കിൽ ആദ്യം മാറി നിൽക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും കോന്നിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സിപിഎം-കോൺ​ഗ്രസ് അന്തർധാര സജീവമായത് കൊണ്ടാണ് മഞ്ചേശ്വരത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തത്.

കോൺ​ഗ്രസിൽ നിന്നും ആത്മാഭിമാനമുള്ള പ്രവർത്തകർ ബിജെപിയിലേക്ക് ഒഴുകുകയാണ്. കോൺ​ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടു. എൽഡിഎഫിന്റെ വർ​ഗീയ രാഷ്ട്രീയത്തെയും അഴിമതിയേയും നേരിടാനുള്ള ഏക ബദൽ എൻഡിഎയാണെന്നും സുരേന്ദ്രൻ പറഞ്ഞു. അമിത്ഷാ ചോദിച്ച ചോദ്യങ്ങൾ മുഖ്യമന്ത്രിയുടെ ഉത്തരം മുട്ടിക്കുന്നതാണ്. അതുകൊണ്ടാണ് അദ്ദേഹം മറുപടി പറയാത്തത്.

എൻഡിഎയുടെ സ്ഥാനാർത്ഥി നിർണയം വിജയസാധ്യത മുൻനിർത്തിയാണ്.
ഇരുമുന്നണികളിൽ നിന്നും ജനപിന്തുണയുള്ള നേതാക്കളെ ബിജെപി സ്വീകരിക്കും. എല്ലാ സാധ്യതകളും പാർട്ടി പരിശോധിക്കും. സുരേഷ്​ഗോപി മത്സര രം​ഗത്ത് വന്നാൽ എൻഡിഎക്ക് ​ഗുണം ചെയ്യും. കോന്നിയിൽ ശക്തമായ ത്രികോണ മത്സരം. ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് മന്ത്രിമാർ വന്ന് നൽകിയ വാ​ഗ്ദാനങ്ങളൊന്നും പാലിക്കാത്തത് ഇടതുപക്ഷത്തിന് തിരിച്ചടിയാവും. ശബരിമല വിമാനത്താവളത്തിന് അനുയോജ്യമായ സ്ഥലം കോന്നിയാണെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!