Trending Now

കോന്നിയിലെ കോൺഗ്രസ്സിൽ നിന്നും കൂടുതൽ നേതാക്കൾ പാർട്ടി വിടാൻ ഒരുങ്ങുന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം : ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഡി.സി സി ജനറൽ സെക്രട്ടറിയും കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്ന കോന്നിയൂർ പി.കെ യെ(കെ കുട്ടപ്പന്‍ ) ഇടത് പക്ഷത്ത് എത്തിച്ച മാതൃകയില്‍ കോന്നി മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന ഏഴോളം കോണ്‍ഗ്രസ് നേതാക്കളെ ഇടത് പാളയത്തില്‍ എത്തിക്കുവാന്‍ ചര്‍ച്ച നടക്കുന്നു എന്ന് കോന്നി വാര്‍ത്ത ഡോട്ട് കോം ചീഫ് റിപ്പോര്‍ട്ടര്‍ അഗ്നി ദേവന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു .

മുന്‍ കോന്നി എം എല്‍ എ യും നിലവിലെ ആറ്റിങ്ങല്‍ എം പിയുമായ അടൂര്‍ പ്രകാശിനും അടൂര്‍ പ്രകാശിന്‍റെ വിശ്വസ്തനായ റോബിന്‍ പീറ്റര്‍ക്കും എതിരെ ഇന്ന് കോണ്‍ഗ്രസ് സംരക്ഷണ സമിതി എന്ന പേരില്‍ പോസ്റ്ററുകള്‍ പതിച്ചിരുന്നു . കോണ്‍ഗ്രസ് നേതാവും പ്രമാടം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പറുമായ റോബിന്‍ പീറ്ററിനെ കോന്നി മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയാകും എന്ന് ഇന്നലെ “കോന്നി വാര്‍ത്ത ഡോട്ട് കോം ” വാര്‍ത്ത നല്‍കിയിരുന്നു .അതിനു പിന്നാലേ ആണ് കോന്നി മേഖലയില്‍ വ്യാപകമായി റോബിന്‍ പീറ്ററിനും അടൂര്‍ പ്രകാശിനും എതിരെ പോസ്റ്റര്‍ നിറഞ്ഞത് . ഇതിന് പിന്നില്‍ ഇടഞ്ഞു നില്‍ക്കുന്ന ചില കോണ്‍ഗ്രസ് നേതാക്കള്‍ ആണെന്ന് കോണ്‍ഗ്രസ്സിലെ ചിലര്‍ പറയുന്നു എങ്കിലും സി പി എം , ബി ജെ പി എന്നിവരില്‍ ആരെങ്കിലുമാകാം പോസ്റ്ററിന് പിന്നില്‍ എന്ന് ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പഴകുളം മധു പറയുന്നു .

കോന്നിയൂര്‍ പിക്കെയേ ഇടത് പക്ഷത്ത് എത്തിച്ച അതേ അജണ്ടയിലൂടെ ഏഴോളം  കോണ്‍ഗ്രസ് നേതാക്കളെ എത്തിക്കാനാണ് നീക്കം. അടുത്തിടെ നടന്ന തദ്ദേശ
തെരെഞ്ഞെടുപ്പിൽ മൽസരിച്ച്പരാജയപ്പെട്ട ചിലനേതാക്കൾ ഉൾപ്പെടെ  സി പി എമ്മിൽ എത്തിച്ചേരും എന്നും അറിയുന്നു .

പാർട്ടിയിലെ സ്ഥാനമാനങ്ങൾക്ക് പുറമേ സി പി എം അധികാരത്തിൽ എത്തിയാൽ ചില പ്രധാന ബോർഡുകളിലെ സ്ഥാനമാനങ്ങളുമാണ് വാഗ്ദാനം. ചില യൂത്ത് കോൺഗ്രസ്സ് , മഹിളാ കോൺഗ്രസ്സ് നേതാക്കളും ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ പാർട്ടി വിട്ടേക്കും.

 

കോണ്‍ഗ്രസ് പാർട്ടിയിലെ മുതിർന്നനേതാക്കളായ ചിലരും വരും ദിവസങ്ങളിൽ ഈ പട്ടികയിൽ ഇടം നേടുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
റോബിന്‍ പീറ്ററിനും അടൂര്‍ പ്രകാശിനും എതിരെ കോന്നിയില്‍ ഇന്ന് പ്രത്യക്ഷപ്പെട്ട 10 പോസ്റ്ററിന് പിന്നില്‍ ഉള്ളവര്‍ വിഷയം സംസ്ഥാന തലത്തില്‍ വരെ എത്തിയ സന്തോഷത്തിലാണ് .