കോന്നി വാര്‍ത്ത ഡോട്ട് കോം :നിയമസഭാ തിരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തില്‍ റോബിന്‍ പീറ്റര്‍ യു ഡി എഫ് സ്ഥാനാര്‍ഥിയാകും . പ്രമാടം ജില്ലാ പഞ്ചായത്ത് മെമ്പറും കോണ്‍ഗ്രസിന്‍റെ കോന്നിയിലെ പ്രമുഖ നേതാവുമായ റോബിന്‍ പീറ്ററിന്‍റെ പേര് മാത്രം ആണ് ഇപ്പോള്‍ ഹൈക്കമാന്‍റിന് മുന്നില്‍ ഉള്ളത് .
23 വര്‍ഷം കോന്നി എം എല്‍ എ യും മന്ത്രിയുമായിരുന്ന നിലവിലെ ആറ്റിങ്ങല്‍ എം പി അടൂര്‍ പ്രകാശിന്‍റെ നിര്‍ദേശം ആണ് റോബിന്‍ പീറ്റര്‍ എന്നത് എന്ന് കോന്നി വാര്‍ത്ത ഡോട്ട് കോം ചീഫ് റിപ്പോര്‍ട്ടര്‍ ആര്‍ അജിരാജകുമാര്‍ തിരുവനന്തപുരത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു .
അടൂര്‍ പ്രകാശ് നിര്‍ദ്ദേശിക്കുന്ന പെരുകാരന്‍ കോന്നി മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയാകും എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ വാക്ക് .
റോബിന്‍ പീറ്റര്‍ സ്ഥാനാര്‍ഥിയാകുന്നതില്‍ ഘടക കക്ഷികള്‍ക്കും എതിര്‍പ്പ് ഇല്ല .
കോന്നി മണ്ഡലം നന്നായി അറിയാവുന്ന അടൂര്‍ പ്രകാശ് തന്നെ ഇലക്ഷന്‍ പ്രചാരണത്തിന് മുന്നില്‍ നില്‍ക്കും എന്നും അറിയുന്നു . മറ്റൊരു സ്ഥാനാര്‍ഥിയുടെയും പേര് നിലവില്‍ ഉയര്‍ന്നു വന്നിട്ടില്ല . കഴിഞ്ഞ തവണകോന്നിയില്‍ മല്‍സരിച്ച് പരാജയപ്പെട്ട പി മോഹന്‍ രാജിന് താല്‍പര്യം ഉണ്ടെങ്കില്‍ ആറന്‍മുള സീറ്റ് നല്‍കുവാന്‍ ആലോചനയുണ്ട് .
റോബിന്‍ പീറ്ററിന് കഴിഞ്ഞ ഉപ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുമെന്ന് പ്രചാരണം ഉണ്ടായിരുന്നു .അത്തരത്തില്‍ അവസാന നിമിഷം വരെ റോബിന്‍ പീറ്ററും പ്രചരണം നടത്തിയിരുന്നു .അവസാന നീക്കത്തില്‍ പി മോഹന്‍ രാജ് സ്ഥാനാര്‍ഥിയാവുകയും ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മോഹന്‍ രാജിന് എതിരെ പ്രവര്‍ത്തിക്കുകയും ചെയ്തു .
റോബിന്‍ പീറ്ററിന് തന്നെ യു ഡി എഫ് സ്ഥാനാര്‍ഥിയാക്കണം എന്നാണ് കോന്നിയിലെ ഭൂരിപക്ഷം കോണ്‍ഗ്രസ് നേതാക്കളുടെയും മനസ്സിലെ ആഗ്രഹം . റോബിന്‍ പീറ്ററിനെ മുന്നില്‍ നിര്‍ത്തി അടൂര്‍ പ്രകാശ് കോന്നിയില്‍ ഇലക്ഷന്‍ പ്രചാരണത്തിന് സജീവമായി ഇറങ്ങും .
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് , പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റ് എന്നീ നിലയില്‍ റോബിന്‍ പീറ്റര്‍ പ്രവര്‍ത്തന മികവ് നേടിയിരുന്നു .ഇപ്പോള്‍ ജില്ലാ പഞ്ചായത്ത് പ്രമാടം ഡിവിഷന്‍ മെംബര്‍ ആണ് .
നിയോജക മണ്ഡലം സ്ഥാനാര്‍ത്തിയാകുവാന്‍ തദ്ദേശ സ്ഥാനങ്ങള്‍ രാജി വെക്കേണ്ട ആവശ്യം ഇല്ല . ജയിച്ചാലും രാജിവെക്കേണ്ട ആവശ്യം ഇല്ല .
കോന്നിയിലെ രാഷ്ട്രീയ അന്തരീക്ഷം മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ ആണ് അടൂര്‍ പ്രകാശിന്‍റെ തീരുമാനം . റോബിന്‍ പീറ്റര്‍ തന്നെ കോന്നിയിലെ യു ഡി എഫ് സ്ഥാനാര്‍ഥിയാകും .