Trending Now

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്‌; വാര്‍ത്താ സമ്മേളനം 4.30ന്

 

കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും.

കേരളം കൂടാതെ തമിഴ്‌നാട്, പുതുച്ചേരി, അസം, ബംഗാള്‍ എന്നിവിടങ്ങളിലേയും തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കും. മുതിര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താക്കളാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്.

തെരഞ്ഞെടുപ്പ് ഘട്ടം ഘട്ടമായിട്ടായിരിക്കും നടത്തുകയെന്നും വിവരം. ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ മൂന്നില്‍ അധികം ഘട്ടങ്ങളായും കേരളത്തില്‍ ഒന്നിലധികം ഘട്ടങ്ങളായും തെരഞ്ഞെടുപ്പ് ഉണ്ടാകും. സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കിയെന്നും വിവരം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകളുമായി കേന്ദ്രം ചര്‍ച്ച നടത്തി കഴിഞ്ഞിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ ബൂത്തുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായേക്കാം.

കേരളത്തിലെ മുന്നണികള്‍ തെരഞ്ഞെടുപ്പിന് തയാറായി കഴിഞ്ഞു. യുഡിഎഫിന്റെ ഐശ്വര്യകേരള യാത്ര കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ ജാഥകള്‍ ഇന്ന് അവസാനിക്കും. കൂടാതെ ബിജെപിയുടെ വിജയ യാത്ര പാതിവഴിയിലാണ്.

error: Content is protected !!