Trending Now

കോന്നി താലൂക്കാശുപത്രിയിലേക്ക് ആംബുലന്‍സ് ഡ്രൈവര്‍ നിയമനം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി താലൂക്കാശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താത്കാലികമായി ആംബുലന്‍സ് ഡ്രൈവറെ ദിവസ വേതന നിരക്കില്‍ നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ഈ മാസം 24 ന് ഉച്ചയ്ക്ക് ഒന്നു വരെ നേരിട്ട് ഓഫീസില്‍ സമര്‍പ്പിക്കാം. ഹെവി വെഹിക്കിള്‍ ലൈസന്‍സ്, രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, ബാഡ്ജ്, ഫസ്റ്റ്എയ്ഡ് നോളജ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം.

അപേക്ഷകര്‍ ഈ മാസം 27 ന് രാവിലെ 11 ന് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിലും ഡ്രൈവിംഗ് ടെസ്റ്റിലും അസല്‍ സര്‍ട്ടിഫിക്കറ്റുമായി പങ്കെടുക്കണം.

error: Content is protected !!