Trending Now

കോന്നി പോപ്പുലര്‍ ഫിനാന്‍സ് ആസ്ഥാനത്ത് സി ബി ഐ പരിശോധന

കോന്നി പോപ്പുലര്‍ ഫിനാന്‍സ് ആസ്ഥാനത്ത് സി ബി ഐ പരിശോധന

കോന്നി വാര്‍ത്ത : 2000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഗ്രൂപ്പിന്‍റെ കോന്നി വകയാര്‍ ആസ്ഥാന കേന്ദ്രത്തില്‍ കൊച്ചിയില്‍ നിന്നുള്ള സി ബി ഐ സംഘം പരിശോധന നടത്തുന്നു . ഗ്രൂപ്പ് ഉടമ തോമസ് ഡാനിയല്‍ എന്ന റോയി , ഉടമകളില്‍ ഒരാളായ ഇയാളുടെ മൂത്ത മകള്‍ റിനു മറിയം തോമസ് എന്നിവരെ ഇവിടെ എത്തിച്ചാണ് പരിശോധനകള്‍ നടക്കുന്നത് . ഓഫീസില്‍ പോലീസ് സീല്‍ ചെയ്ത രേഖകള്‍ സി ബി ഐയുടെ 10 അംഗ സംഘം പരിശോധന നടത്തുന്നു . കോന്നി പോലീസ് കാവല്‍ ഏര്‍പ്പെടുത്തി .

കേരളത്തിലും പുറത്തുമായി ഉള്ള 286 ശാഖകളില്‍ കൂടി നിക്ഷേപകരുടെ 2000 കോടി രൂപ ഷെയര്‍ കമ്പനികളിലൂടെ തട്ടിയ കേസ്സില്‍ ഉടമയും ഭാര്യയും മൂന്നു മക്കളെയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു . തട്ടിയ തുക വിദേശ രാജ്യത്തിലേക്ക് കടത്തി എന്നാണ് പോലീസ് നിഗമനം . കേരള സര്ക്കാര്‍ അന്വേഷണം സി ബി ഐയ്ക്ക് കൈമാറിയിരുന്നു .
സി ബി ഐ കേസ്സ് ഏറ്റെടുക്കാത്തതിനെ തുടര്‍ന്നു നിക്ഷേപകര്‍ സി ബി ഐ ഓഫീസ് മുന്നില്‍ സമരം നടത്തിയതോടെ കേസ്സ് സി ബി ഐ കൊച്ചി യൂണിറ്റിന് കൈമാറിയിരുന്നു . റിമാന്‍റില്‍ ജയിലില്‍ ഉള്ള പ്രതികളെ സി ബി ഐ നേരത്തെ ചോദ്യം ചെയ്തിരുന്നു . ഇപ്പോള്‍ തെളിവെടുപ്പിനായി ആണ് പോപ്പുലര്‍ ആസ്ഥാനത്ത് രണ്ടു പ്രതികളെ എത്തിച്ചത്