Trending Now

അദാനി ഗ്രൂപ്പ് കൂടലില്‍ താവളം ഉറപ്പിച്ചു : മലകള്‍ വിറങ്ങലിക്കുന്നു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : വിഴിഞ്ഞം പദ്ധതിയ്ക്ക് വേണ്ടി കടലില്‍ പുലിമുട്ടുകള്‍ നിര്‍മ്മിക്കാന്‍ കോന്നി മണ്ഡലത്തിലെ കലഞ്ഞൂര്‍ പഞ്ചായത്തിലെ കൂടലിലെ പാറകള്‍ നല്ലത് എന്ന് 1 വര്‍ഷം മുന്നേ സര്‍വ്വെ നടത്തി കണ്ടെത്തിയത് അദാനി ഗ്രൂപ്പ് ആണ് . അന്ന് മുതല്‍ കൂടലിലെ പാറകള്‍ ചരമക്കുറിപ്പ് എഴുതി .ആദാനിയുടെ കമ്പനി ആളുകള്‍ കൂടലില്‍ താവളം ഉറപ്പിച്ചു . പാറയില്‍  പരിസ്ഥിതി സംരക്ഷക പ്രവര്‍ത്തകരുടെ കൂട്ടായ്മ ചില സമരം നടത്തി . എന്നാല്‍ അദാനി ഗ്രൂപ്പു എല്ലാ നിയമ പരമായ നടപടികളും സ്വീകരിച്ചു . ഇന്ന് ജനഹിതം അറിയുവാന്‍ ഒരു മീറ്റിങ് വിളിച്ചു .അത് കോന്നി പഞ്ചായത്ത് പരിധിയില്‍ .ഇത് തന്നെ തെറ്റ് . ജനഹിതം അറിയുവാന്‍ കൂടലിലെ പാറ സ്ഥിതിചെയ്യുന്ന സ്ഥലത്തെ വാര്‍ഡില്‍ ആണ് മീറ്റിങ് വെക്കേണ്ടത് . അങ്ങനെ വെച്ചാല്‍ ആദാനിയുടെ കമ്പനി പരാജയപ്പെടും എന്നതിനാല്‍ ഒരു സംഘം സര്‍ക്കാര്‍ ജീവനകാരുടെ ഒത്താശയോടെ ജനഹിതം കോന്നിയിലേക്ക് മാറ്റി . ഇത് ജനാധിപത്യ രീതിയ്ക്ക് വിപരീതമാണ് .
സ്ഥലം എം എല്‍ എ എം പി എന്നിവര്‍ ഈ പദ്ധതിക്കു എതിര് ആണ് . ജനപ്രതിനിധികളുടെ വാക്കുകള്‍ കേള്‍ക്കാത്ത ജനഹിതം വെച്ച സര്‍ക്കാര്‍ ജീവനക്കാരെ ഉടന്‍ സസ്പെന്‍റ് ചെയ്യണം .അതാണ് ജനം ആഗ്രഹിക്കുന്നെ .

ആദാനിയുടെ കിംബളക്കാരെ ഇനി സര്‍ക്കാര്‍ സ്ഥാനത്ത് വേണോ എന് ചിന്തിക്കുക . ജനം ആണ് വലുത് . ഇവിടെ ഇനി പാറമടയോ അങ്ങനെ ഉള്ള പദ്ധതിയോ വേണ്ട .അദാനിയുടെ വിഴിഞ്ഞം പദ്ധതിയ്ക്ക് വേണ്ടി കൂടലിലെ പാറകളെ വിറ്റ് തുലക്കരുത് . കലഞ്ഞൂര്‍ പഞ്ചായത്ത് ഉണരുക ജനം ഉണരുക . എം എല്‍ എയും എം പി യും ഉടന്‍ ഇടപെടുക .