ഡെൽഹിയിൽ വൻതീപിടിത്തം;26 മരണം

Spread the love

At least 26 people died in a fire that broke out at a building near west Delhi’s Mundka metro station on Friday. Fire department officials said the number could go up as more were feared trapped, and rescue operation was underway.

പടിഞ്ഞാറൻ ഡെൽഹിയിലെ മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപമുള്ള മൂന്നുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ26 പേർ മരിച്ചു. കെട്ടിടത്തിനുള്ളിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ അറിയിച്ചു.പരുക്കേറ്റ് ചികിത്സയിലുള്ള പലരുടെയും നില അതീവ ​ഗുരുതരമാണ്.

 

മൂന്ന് നിലകളിലായി തീ പടർന്നിട്ടുണ്ടെന്ന് ഡിസിപി സമീർ ശർമയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.തീ അണയ്ക്കാൻ 24 ഫയർ എഞ്ചിനുകളാണ് സ്ഥലത്തുള്ളത്. വൈകിട്ട് 4.40നാണ് തീപിടിത്തമുണ്ടായതെന്ന് ഡൽഹി ഫയർ സർവീസസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആദ്യം 10 ​​അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. പിന്നീട് തീ നിയന്ത്രണവിധേയമാക്കാൻ 14 യൂണിറ്റുകളെ കൂടി എത്തിക്കുകയായിരുന്നു.

error: Content is protected !!