Trending Now

കോന്നി ആനക്കൂട് ആകർഷകമാക്കാൻ ആന ചിത്രങ്ങള്‍ ആർട്ട് ഗ്യാലറി സ്ഥാപിക്കുന്നു

കോന്നി ആനക്കൂട് ആകർഷകമാക്കാൻ ആന ചിത്രങ്ങള്‍ ആർട്ട് ഗ്യാലറി സ്ഥാപിക്കുന്നു
“കരി ചിത്രകലാ ക്യാമ്പ്”

ഇന്ത്യയിലെ ആദ്യത്തെ ആന മ്യൂസിയമാണ് കോന്നിയിൽ ഉദ്ഘാടനം ചെയ്യാൻ പോകുന്നത്

 

കോന്നി വാര്‍ത്ത :കോന്നി ആനക്കൂട് ആകർഷകമാക്കാൻ ആന ആർട്ട് ഗ്യാലറി സ്ഥാപിക്കുന്നു. കെ.യു.ജനീഷ് കുമാർ എം.എൽ.എ ഇടപെട്ട് ആർട്ട് ഗ്യാലറിയിലേക്ക് ചിത്രങ്ങൾക്കായി ലളിതകലാ അക്കാദിയുടെ നേതൃത്വത്തിൽ ചിത്രകാരന്മാരെ കോന്നിയിൽ എത്തിച്ച് ചിത്രരചന ആരംഭിച്ചു.

ആനക്കൂട് ,ആന പിടിത്തം , കോന്നിയുടെയും ചരിത്രം പറയുന്ന ചിത്രങ്ങളാണ് ആന ആർട്ട് ഗ്യാലറിയിൽ സ്ഥാപിക്കുന്നത്.
കരി ചിത്രകലാ ക്യാമ്പ് എന്ന പേരിലാണ് കോന്നിയിൽ ചിത്രകാരന്മാർ ജനുവരി 31 വരെ ചിത്രരചന നടത്തുന്നത്. പ്രമുഖ ചിത്രകാരന്മാരായ സീയെം പ്രസാദ്, കെ.കെ.സതീഷ്, ജോബിൻ ജോസഫ്, അശ്വതി ബൈജു, മീര കൃഷ്ണ എന്നിവരാണ് ചിത്രങ്ങൾ വരയ്ക്കുന്നത്.

ചിത്ര കലാ ക്യാമ്പ് അഡ്വ.കെ.യു.ജനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ എലിഫൻ്റ് മ്യൂസിയമാണ് കോന്നിയിൽ ഉദ്ഘാടനം ചെയ്യാൻ പോകുന്നതെന്ന് എം.എൽ.എ പറഞ്ഞു. ആധുനിക സാങ്കേതിക സൗകര്യങ്ങളോടെയാണ് ആന മ്യൂസിയം ഒരുങ്ങുന്നത്. മ്യൂസിയത്തിനൊപ്പം എലിഫൻ്റ് ആർട്ട് ഗ്യാലറിയും ശ്രദ്ധേയമായി മാറുമെന്നും എം.എൽ.എ പറഞ്ഞു.

ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് അധ്യക്ഷത വഹിച്ചു. വനം വകുപ്പ് സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജയൻകുമാർ, കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ.എൻ.ശ്യാം മോഹൻ ലാൽ, അസിസ്റ്റൻറ് കൺസർവേറ്റർമാരായ സി.കെ.ഹാബി, ഹരികൃഷ്ണൻ, ലളിതകലാ അക്കാദമി മാനേജർ സുഗതകുമാരി എന്നിവർ പ്രസംഗിച്ചു.