Trending Now

കരിമ്പനി(കാലാ അസര്‍) പ്രതിരോധം: സാന്‍ഡ് ഫ്‌ളൈ സര്‍വേ, സ്‌ക്രീനിംഗ്, സ്‌പ്രെയിംഗ് നടത്തി

കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസ് വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റും സംസ്ഥാന യുവജന കമ്മീഷനും സംയുക്തമായി പിറവന്തൂര്‍, കുളത്തൂപ്പുഴ മേഖലകളില്‍ ഉള്‍പ്പെട്ട ചെറുകര, വില്ലുമല, മുള്ളുമല പ്രദേശങ്ങളില്‍ കരിമ്പനി നിയന്ത്രണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാന്‍ഡ് ഫ്‌ളൈ സര്‍വേ, മെഡിക്കല്‍ സ്‌ക്രീനിംഗ് ക്യാമ്പ്, സ്‌പ്രെയിംഗ് എന്നിവ നടത്തി.

ക്യാമ്പില്‍ കളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനില്‍കുമാര്‍, യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ ചിന്ത ജറോം, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ പ്രകാശ്, ഡോ ഷെമീര്‍, ഡോ മെറീന പോള്‍, സ്‌കിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ സി ലിഷ, ഫ്‌സിഷ്യന്‍ ഡോ സിറാജ്ജുദീന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ നാസര്‍ കുഞ്ഞ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജിത്കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുന്നോറോളം പേരെ പരിശോധിച്ചു. സ്‌ക്രീനിംഗ് കൂടാതെ ജീവിതശൈലിരോഗ പരിശോധനയും കൊതുകുവല വിതരണവും നടത്തി.

ജില്ലാ ലാബ് ടെക്‌നീഷന്‍ സുധീര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം നാരായണന്‍, ടി രാജു എന്നിവര്‍ ജില്ലാതല മോണിറ്ററിംഗ് നടത്തി. കരിമ്പനി അഥവാ കാലാ അസാര്‍(Visceral leishmaniasis) മലേറിയ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മാരകവും മരണകാരിയുമായ പകര്‍ച്ചവ്യാധിയാണ്. പ്രതിവര്‍ഷം ലോകത്ത് 50,000 പേരെങ്കിലും ഈ രോഗം മൂലം മരണമടയുന്നുന്നെ് കണക്കാക്കുന്നു.

മണലീച്ചയാണ്(sand fly) രോഗം പരത്തുന്നത്. പ്രധാന ആന്തരികാവയവങ്ങള്‍, പ്ലീഹ, മജ്ജ, അസ്ഥികള്‍ മുതലായവയെയാണ് കരിമ്പനി ബാധിക്കുന്നത്. ഈ രോഗം പിടിപെട്ടാല്‍ രക്തത്തിലെ ശ്വേത-അരുണ രക്താണുക്കള്‍ നശിക്കും. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ തൊലി കറുത്ത് പോകുന്നത് കൊാണ് ഈ രോഗത്തിന് കരിമ്പനി(കറുത്ത പനി) എന്ന പേരു വന്നത്.

ദീര്‍ഘകാലം(ഒരുവര്‍ഷം വരെ) ഇന്‍കുബേഷന്‍ പിരീഡുള്ള ഇവയെ പൂര്‍ണമായും നശിപ്പിച്ചാല്‍ മാത്രമേ കരിമ്പനി ഇല്ലാതാക്കാന്‍ കഴിയൂ. 2016 ലും 2018 ചെമ്പനരുവി(പിറവന്തൂര്‍), വില്ലുമല(കുളത്തൂപ്പുഴ) പ്രദേശങ്ങളില്‍ കരിമ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നതിനാല്‍ ആരോഗ്യജാഗ്രത പ്രവര്‍ത്തനങ്ങളില്‍ കരിമ്പനിയും ഉള്‍പ്പെടുത്തിയിട്ടുണ്ട് . സര്‍വേയുടെ ഭാഗമായി മണലീച്ച സാമ്പിള്‍ ശേഖരിച്ചു . ഇവയുടെ നശീകരണത്തിനായി ലാംഡാ സൈഹലോത്രിന്‍ മരുന്ന് പ്രയോഗം ഈ വര്‍ഷവും തുടരുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.