Trending Now

പത്തനംതിട്ട ഇ-ഡിസ്ട്രിക്ട് പ്രൊജക്ടില്‍ നിയമനം

 

കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ ഇ-ഡിസ്ട്രിക്ട് പ്രൊജക്ടില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിലവിലുളള ഒഴിവിലേക്ക് അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ബി ടെക്(ഐ.ടി/കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍), എം.സി.എ/എം.എസ്.സി (കമ്പ്യൂട്ടര്‍/ഇലക്ട്രോണിക്‌സ്) യോഗ്യതയും പ്രവര്‍ത്തി പരിചയവുമുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

പ്രതിമാസം 21,000 രൂപ ശമ്പളം. ഉദ്യോഗാര്‍ഥികള്‍ ഡിപിഎം-ഡിഇജിഎസ്, അക്ഷയ ഡിസ്ട്രിക്ട് പ്രൊജക്ട് ഓഫീസ്, ഹെലന്‍ പാര്‍ക്ക്, ജോസ്‌കോ ജൂവലറിക്ക് എതിര്‍വശം, പത്തനംതിട്ട, പിന്‍ 689 645 എന്ന വിലാസത്തിലോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തീയതി ഫെബ്രുവരി 10 ന് വൈകിട്ട് അഞ്ചിനകം. കൂടുതല്‍ വിവരങ്ങള്‍ക്ക് htttps://pathanathitta.nic.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കാം.

error: Content is protected !!