ആറ് രാജ്യങ്ങളിലേക്ക് ഇന്ന് മുതൽ കൊറോണ പ്രതിരോധ വാക്‌സിനായ കൊവിഷീൽഡ് കയറ്റി അയക്കും. ഭൂട്ടാൻ, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമാർ, സീഷെൽസ് എന്നീ രാജ്യങ്ങളിലേക്കാണ് വാക്‌സിൻ കയറ്റി അയക്കുന്നത്.കൊവിഷീൽഡ് വാക്‌സിന്റെ നിയന്ത്രിത അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയതിന് പിന്നാലെ നിരവധി രാജ്യങ്ങൾ വാക്‌സിനായി ഇന്ത്യയോട് അഭ്യർത്ഥിച്ചിരുന്നു. ഈ അഭ്യർത്ഥന പരിഗണിച്ചാണ് രാജ്യങ്ങൾക്ക് വാക്‌സിൻ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.ശ്രീലങ്ക, അഫ്ഗാനിസ്താൻ, മൗറീഷ്യസ് എന്നീ രാജ്യങ്ങളും വാക്‌സിനായി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. എന്നാൽ കയറ്റുമതിയ്ക്കായിവിവിധ ഏജൻസികളുടെ അനുമതിയ്ക്കായി കാത്തിരിക്കുകയാണ്. അനുമതി ലഭിച്ചാൽ ഉടൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ആരംഭിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.