Trending Now

തിരുവല്ല താലൂക്ക് അദാലത്തില്‍ പരിഗണിച്ചത് 19 പരാതികള്‍

 

കളക്ടറേറ്റില്‍ നിന്നും ഓണ്‍ലൈനായി നടത്തിയ ജില്ലാ കളക്ടറുടെ തിരുവല്ല താലൂക്ക്തല ഓണ്‍ലൈന്‍ അദാലത്തില്‍ ലഭിച്ച 19 പരാതികളില്‍ ഒന്‍പതെണ്ണം പരിഹരിച്ചു. ബാക്കിയുളള കോടതി കേസ് ഒഴികെയുള്ള പരിഹരിക്കാനാകുന്നവയ്ക്ക് വരും ദിവസങ്ങളില്‍ പരിഹാരമാകും. റേഷന്‍ കാര്‍ഡ് ബി.പി.എല്‍ ആക്കുന്നതിനുളള അപേക്ഷ, വസ്തു, വഴി തര്‍ക്കങ്ങള്‍, ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന വൃക്ഷങ്ങള്‍ മുറിച്ചു മാറ്റുന്നതു സംബന്ധിച്ച്, വീട് വെള്ളം കയറിയത് സംബന്ധിച്ച് തുടങ്ങി വിവിധ ആവശ്യങ്ങള്‍ അദാലത്തില്‍ പരിഗണനയ്ക്കു ലഭ്യമായിരുന്നു.

പരാതിക്കാര്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ് അദാലത്തില്‍ പങ്കെടുത്തത്. അക്ഷയകേന്ദ്രങ്ങളിലൂടെ മുന്‍കൂട്ടി പരാതി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഓണ്‍ലൈനായി അദാലത്തില്‍ പങ്കെടുത്ത് തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അവസരം ലഭിക്കുന്നത്.
എ.ഡി.എം അലക്സ് പി. തോമസ്, എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ ടി.എസ് ജയശ്രീ, തിരുവല്ല തഹസില്‍ദാര്‍ എം.ടി ജെയിംസ്, ഐ.ടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ ഷൈന്‍ ജോസ്, ക്ലര്‍ക്ക് ദിനേശ് കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, അക്ഷയ സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!