Trending Now

പോപ്പുലര്‍ ഫിനാന്‍സ് :സഹോദര .സ്ഥാപനം തുറക്കാന്‍ ഉള്ള നീക്കം സ്റ്റേ ചെയ്തു

 

കോന്നി വാര്‍ത്ത : കോന്നി ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ്സില്‍ നിന്നും കോടികളുടെ നിക്ഷേപക തട്ടിപ്പ് നടത്തിയ ഉടമകള്‍ മറ്റൊരു പേരില്‍ നടത്തി വന്ന മേരി റാണി നിധി പോപ്പുലർ എന്ന സഹ സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കാന്‍ ഉള്ള ചില ജീവനക്കാരുടെയും ബോര്‍ഡ് അംഗങ്ങളും നടത്തിയ നീക്കം പോപ്പുലര്‍ ഫിനാന്‍സ് ഡെപ്പോസിറ്റ് അസ്സോസിയേഷന്‍ സ്റ്റേ ചെയ്യിച്ചു .

പോപ്പുലര്‍ ഫിനാന്‍സ് ,സഹ സ്ഥാപനങ്ങള്‍ എന്നിവ വഴി ഉടമകള്‍ കോടികളുടെ നിക്ഷേപക തട്ടിപ്പ് നടത്തുകയും സ്ഥാപന എം ഡി യും ഭാര്യയും മൂന്ന് മക്കളും പോലീസ് പിടിയിലാവുകയും ഇപ്പോള്‍ റിമാന്‍റിലുമാണ് . ഇവരുടെ തന്നെ ഉടമസ്ഥതയില്‍ തൃശ്ശൂര്‍ കേന്ദ്രീകരിച്ചു ഉള്ള മേരി റാണി നിധി പോപ്പുലർ എന്ന സ്ഥാപനം വഴിയും കോടികളുടെ തട്ടിപ്പ് നടത്തിയിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയത് . ഈ സ്ഥാപനം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ഉള്ള ഗൂഢ നീക്കം പോപ്പുലര്‍ ഫിനാന്‍സ് ഡെപ്പോസിറ്റ് അസ്സോസിയേഷന്‍  തുടക്കത്തിലെ എതിര്‍ത്തു . ഈ സ്ഥാപനം തുറക്കുവാന്‍ ഉള്ള നീക്കം ഇപ്പോള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു . ഇത് പോപ്പുലര്‍ ഫിനാന്‍സ് ഡെപ്പോസിറ്റ് അസ്സോസിയേഷന്‍ വിജയമാണ് .

പോപ്പുലര്‍ ഫിനാന്‍സിലെ നിക്ഷേപകരുടെ 2000 കോടി രൂപയാണ് ഏതാനും നാളുകള്‍ കൊണ്ട് ഉടമയും മക്കളും ചേര്‍ന്ന് ഷെയര്‍ കമ്പനികളുടെ പേരില്‍ തട്ടിപ്പ് നടത്തിയത് . “മോഷണ” തുകയില്‍ ഭൂരിപക്ഷവും വിദേശത്തേക്ക് നിക്ഷേപിച്ചതായി പോലീസ് കരുതുന്നു .
കേരളത്തിന് വെളിയില്‍ ഇവര്‍ വാങ്ങിയ വസ്തുക്കളില്‍ ചിലത് പോലീസ് കണ്ടെത്തിയിരുന്നു . 15 വാഹനവും പോലീസ് കസ്റ്റഡിയില്‍ ഉണ്ട് .

22 കടലാസ് ഷെയര്‍ കമ്പനികളുടെ മറവില്‍ ആണ് നിക്ഷേപകരുടെ പണം വക മാറ്റിയത് . വിദേശത്തേക്ക് കടക്കുവാന്‍ ഉള്ള ഉടമയുടെ മക്കളുടെ നീക്കം പോലീസ് അറിയുകയും ഡെല്‍ഹിയില്‍ വെച്ചു രണ്ടു പെണ്‍മക്കളെയും ഒരു മകളെ നിലബൂര്‍ വീട്ടില്‍ വെച്ചും അറസ്റ്റ് ചെയ്തു . ലോഡ്ജില്‍ താമസിക്കുകയും പകല്‍ വാടക കാറുകളില്‍ കറങ്ങി നടന്ന ഉടമയെയും ഭാര്യയെയും പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു .
ഉടമകള്‍ നേരിട്ടു നടത്തിയ മേരി റാണി നിധി പോപ്പുലർ എന്ന സ്ഥാപനം തുറക്കുവാന്‍ ഉള്ള നീക്കമാണ് ആക്ഷന്‍ കൌണ്‍സില്‍ ഇടപെടലിലൂടെ ഇപ്പോള്‍ താഴ് വീണത് .
ആയിരകണക്കിന് കേസുകള്‍ ഉടമകള്‍ക്ക് എതിരെ ഉണ്ട് . ഈ കേസ്സ് എല്ലാം ഒറ്റ കേസ്സായി പരിഗണിക്കണം എന്നുള്ള ഡി ജി പിയുടെ മുന്‍ ഉത്തരവ് ഹൈക്കോടതി ഇടപെടലിലൂടെ മരവിച്ചു . ഓരോ പരാതിയും ഓരോ കേസ്സായി വേണം എന്നാണ് ഹൈക്കോടതി മുന്‍ ഉത്തരവ് .
കേസ്സ് സി ബി ഐയ്ക്ക് 4 മാസം മുന്നേ കേരള സര്‍ക്കാര്‍ കൈമാറിയിരുന്നു . എന്നാല്‍ കേസ്സ് സി ബി ഐ ഏറ്റെടുത്തില്ല . പോപ്പുലര്‍ ഫിനാന്‍സ് ഡെപ്പോസിറ്റ് അസ്സോസിയേഷന്‍ സി ബി ഐ ഓഫീസ് പടിക്കല്‍ സമരം നടത്തിയതോടെ പോപ്പുലര്‍ തട്ടിപ്പ് കേസ് ഒറ്റ കേസായി പരിഗണിക്കണം എന്നു സി ബി ഐ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്

error: Content is protected !!